സുഹൃത്തയച്ച വീഡിയോ കണ്ട് അമ്മ ബിന്ദു ഞെട്ടി, ദൃശ്യം 10ാം ക്ലാസുകാരനായ മകനോടുള്ള ക്രൂരത, സഹപാഠികൾക്കെതിരെ പരാതി

Published : Feb 08, 2024, 10:22 PM ISTUpdated : Feb 08, 2024, 10:25 PM IST
സുഹൃത്തയച്ച വീഡിയോ കണ്ട് അമ്മ ബിന്ദു ഞെട്ടി, ദൃശ്യം 10ാം ക്ലാസുകാരനായ മകനോടുള്ള ക്രൂരത, സഹപാഠികൾക്കെതിരെ പരാതി

Synopsis

പോത്തൻകോട് പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂരമർദ്ദനം. 

തിരുവനന്തപുരം: പോത്തൻകോട് പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂരമർദ്ദനം. മർദ്ദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവരം വീട്ടുകാർ അറിയുന്നത്. മർദ്ദിക്കുന്ന വീഡിയോ വിദ്യാർത്ഥിയുടെ അമ്മയ്ക്ക് സുഹൃത്ത്'അയച്ചു കൊടുത്തപ്പോഴാണ് വിവരമറിയുന്നത്. ജനുവരി 13 -നാണ് സംഭവം നടന്നത്. 

പുറത്തുപറഞ്ഞാൽ വീണ്ടും മർദ്ദിക്കുമെന്ന് വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തുന്നത് കൊണ്ടാണ് പുറത്ത് പറയാത്തത് എന്ന് വിദ്യാർഥി പറഞ്ഞു. ഇന്നലെയാണ് അമ്മയുടെ സുഹൃത്ത് മർദ്ദനത്തിന്റെ വീഡിയോ അയച്ചുകൊടുത്തത്. അങ്ങനെയാണ് അമ്മ ബിന്ദു വിവരം അറിയുന്നത്. മർദ്ദനത്തിനുശേഷം വിദ്യാർത്ഥിക്ക് നിരവധി ആരോഗ്യപ്രശ്നം ഉണ്ടായിരുന്നെങ്കിലും തൊട്ടടുത്ത ആശുപത്രിയിൽ പലതവണ ചികിത്സ നടത്തി എന്നും ബിന്ദു പറഞ്ഞു.

ട്യൂഷൻ സെന്ററിൽ പഠനം കഴിഞ്ഞു മടങ്ങുകയാണ് ഒരു സംഘം വിദ്യാർഥികൾ ചേർന്ന് മർദ്ദിച്ചത്. ഇവരെല്ലാം മർദ്ദനമേറ്റ് വിദ്യാർത്ഥിയുടെ ക്ലാസിൽ പഠിക്കുന്നവരാണ്. അമ്മ ബിന്ദു പോത്തൻകോട് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ  ബിന്ദുവിന്റെയും വിദ്യാർഥിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

കുളിപ്പിക്കുന്നതിന് കിടക്കാൻ കൂട്ടാക്കിയില്ല, 'കൃഷ്ണക്കും കേശവൻ കുട്ടിക്കും' ക്രൂരമർദനം, ആനക്കോട്ടയിലെ ദൃശ്യം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും