വലിയമല ഐഐഎസ്ടിയിൽ ഭാരത് സെമികണ്ടക്ടർ റിസർച്ച് സെന്‍റർ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Published : Mar 12, 2024, 10:55 PM ISTUpdated : Mar 12, 2024, 10:56 PM IST
വലിയമല ഐഐഎസ്ടിയിൽ ഭാരത് സെമികണ്ടക്ടർ റിസർച്ച് സെന്‍റർ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Synopsis

സെമി കണ്ടക്ടർ മേഖലയിൽ ആഴത്തിലുള്ള ഗവേഷണം, പുതിയ കാലത്തിന്റെ ആവശ്യങ്ങളും മാറ്റങ്ങളും ഉൾക്കൊണ്ട് പുത്തൻ ചിപ്പുകൾ ഡിസൈൻ ചെയ്യാനും മാറ്റത്തിനൊപ്പം നടക്കാൻ കെൽപ്പുള്ള ഗവേഷണ സംവിധാനമായിരിക്കും ഭാരത് സെമികണ്ടക്ടർ റിസർച്ച് സെന്‍റർ.

തിരുവനന്തപുരം വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ടെക്നോളജിയിൽ ഭാരത് സെമികണ്ടക്ടർ റിസർച്ച് സെന്‍റർ സ്ഥാപിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. വി.എസ്.എസ്.സിയിൽ സെമികോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ റോഡ് ഷോയിൽ  സെമികണ്ടക്ടർ മേഖലയുടെ സാധ്യതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

ബെൽജിയത്തിലെ ഇന്റർ യൂണിവേഴ്സിറ്റി മൈക്രോ ഇലക്ട്രോണിക്സ് സെന്ററിനും തായ്‍വാനിലെ ഇൻഡസ്ട്രിയൽ ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനും സമാനമായ ബൃഹദ് ഗവേഷണ കേന്ദ്രമാണ് ഭാരത് സെമികണ്ടക്ടർ റിസർച്ച് സെന്റർ. സെമി കണ്ടക്ടർ മേഖലയിൽ ആഴത്തിലുള്ള ഗവേഷണം, പുതിയ കാലത്തിന്റെ ആവശ്യങ്ങളും മാറ്റങ്ങളും ഉൾക്കൊണ്ട് പുത്തൻ ചിപ്പുകൾ ഡിസൈൻ ചെയ്യാനും
മാറ്റത്തിനൊപ്പം നടക്കാൻ കെൽപ്പുള്ള ഗവേഷണ സംവിധാനമായിരിക്കും ഭാരത് സെമികണ്ടക്ടർ റിസർച്ച് സെന്‍റർ.

പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ പരിഗണിക്കുന്ന സ്ഥലങ്ങളിലൊന്നാണ് തിരുവനന്തപുരം വലിയമലയിലെ ഐഎസ്ആർഒയുടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി ക്യാമ്പസ്.  ഐ.ഐ.എസ്.ടിയുടെ മികവും, ചിപ്പ് ഡിസൈനിങ്ങിലടക്കമുള്ള ഐ.എസ്.ആർ.ഒയുടെ മികവും, വി.എസ്.എസ്‍.സിയും എൽ.പി.എസ്.സിയും അടക്കം ഇസ്രോ കേന്ദ്രങ്ങളുടെ സാമീപ്യവുമാണ് ഇവിടം പദ്ധതിക്കായി പരിഗണിക്കാൻ കാരണം.

വി.എസ്.എസ്‍.സി മേധാവി ഡോ.എസ് ഉണ്ണികൃഷ്ണൻ നായർ, എൽ.പി.എസ്.സി മേധാവി ഡോ.വി നാരായണൻ, ഐ.ഐ.എസി.യപ മേധാവി പത്മകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഐ.ബി.എമ്മും ഡെല്ലുമായി സിഡാക്ക് സംയുക്ത സംരംഭങ്ങളുടെ ധാരണാ പത്രവും ചടങ്ങിൽ വച്ച് കൈമാറി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം