
തിരുവനന്തപുരം: ഓഫ് റോഡ് കുറച്ച് വര്‍ക്ക് ഷോപ്പുകള്‍ പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാക്കുന്നതിലേക്കായി പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പില്‍ 5S സമ്പ്രദായം നടപ്പിലാക്കിയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് കെഎസ്ആര്‍ടിസി. മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് കെ.എസ്.ആര്‍.ടി.സിയുടെ സെന്‍ട്രല്‍ റീജ്യണല്‍ വര്‍ക്ക് ഷോപ്പുകള്‍ നവീകരിച്ച് പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാക്കുന്നതിനും ഓഫ് റോഡ് പരമാവധി കുറക്കുന്നതിനും, എല്ലാ സെന്‍ട്രല്‍ റീജ്യണല്‍ വര്‍ക്ക്‌ഷോപ്പുകളിലും 5S സമ്പ്രദായം നടപ്പില്‍ വരുത്തുന്നതിനും തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌സില്‍ ആവശ്യമായ നടപടികള്‍ ആരംഭിക്കുകയും സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചത്.
കെഎസ്ആര്‍ടിസി കുറിപ്പ്: ''ഓഫ് റോഡ് കുറച്ച് വര്‍ക്ക് ഷോപ്പുകള്‍ പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാക്കുന്നതിലേക്കായി പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പില്‍ 5S സമ്പ്രദായം നടപ്പിലാക്കിയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ബഹുമാനപ്പെട്ട ഗതാഗതവകുപ്പ് മന്ത്രി ശ്രീ. കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം കെ.എസ്.ആര്‍.ടി.സി.യുടെ സെന്‍ട്രല്‍ റീജ്യണല്‍ വര്‍ക്ഷോപ്പുകള്‍ നവീകരിച്ച് പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാക്കുന്നതിനും ഓഫ് റോഡ് പരമാവധി കുറക്കുന്നതിനും, എല്ലാ സെന്‍ട്രല്‍ റീജ്യണല്‍ വര്‍ക്ക്‌ഷോപ്പുകളിലും 5S സമ്പ്രദായം നടപ്പില്‍ വരുത്തുന്നതിനും തീരുമാനിച്ചിരുന്നു. ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലേക്കായാണ് വര്‍ക്ക് ഷോപ്പുകളില്‍ 5S സമ്പ്രദായം- Sorting(തരം തിരിക്കല്‍), Systematic Arragements(ചിട്ടയായ സജ്ജീകരണം), Standardization (വ്യവസ്ഥാപിത ക്രമീകരണം), Shine (വൃത്തിയായി സൂക്ഷിക്കല്‍), Sustain(സുസ്ഥിര പരിപാലനം) നടപ്പിലാക്കുന്നത്.''
''ഇതിന്റെ ഭാഗമായി പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌സില്‍ ആവശ്യമായ നടപടികള്‍ ആരംഭിക്കുകയും സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയുമാണ്. 27/02/2024 ന് ബഹു ഗതാഗത വകുപ്പ് മന്ത്രി പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌സ് സന്ദര്‍ശിക്കുകയും വര്‍ക്ഷോപ്പ് നവീകരണ പ്രവര്‍ത്തനങ്ങളുടെ വിവിധ ഘട്ടങ്ങള്‍ വിലയിരുത്തുകയുണ്ടായി. തുടര്‍ന്ന് വര്‍ക്ഷോപ്പ് നവീകരണത്തില്‍ അദ്ദേഹം പൂര്‍ണ്ണ തൃപ്തി രേഖപ്പെടുത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും, തൊഴിലാളികളെയും അഭിനന്ദിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വര്‍ഷോപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി ISO രജിസ്‌ട്രേഷന്‍ നേടുന്നതിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. സമാന രീതിയില്‍ മറ്റ് റീജ്യണല്‍ വര്‍ക്ക്‌ഷോപ്പുകളേയും നവീകരിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കുവാനുള്ള നിര്‍ദ്ദേശവും അദ്ദേഹം നല്‍കിയിട്ടുണ്ട്.''