
കൊച്ചി: സംസ്ഥാന സർക്കാർ കൊണ്ടുവന്ന സഹകരണ നിയമ ഭേദഗതി ബില്ലിനെതിരായ ഹർജി ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാരിന് അമിത അധികാരങ്ങൾ നൽകുന്നതാണ് ഭേദഗതി ബില്ലിലെ വ്യവസ്ഥകളെന്ന വാദം കോടതി അംഗീകരിച്ചില്ല. ഭേദഗതി ബില്ലിന്മേൽ നിയമസഭാ സെലക്ട് കമ്മിറ്റി പൊതുജന അഭിപ്രായമറിയാൻ വിവിധ സ്ഥലങ്ങളിൽ നടത്തുന്ന സിറ്റിങ് തുടരുന്നതായി സർക്കാർ കോടതിയെ അറിയിച്ചു. കോലിയങ്കോട് കൺസ്യൂമർ സഹകരണ സംഘം സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam