അരിക്കൊമ്പൻ വിഷയം; കോടതി ഇടപെട്ടതോടെ കുഴഞ്ഞുമറിഞ്ഞുവെന്ന് ഇ.പി ജയരാജൻ

Published : Apr 11, 2023, 12:40 PM ISTUpdated : Apr 11, 2023, 12:42 PM IST
അരിക്കൊമ്പൻ വിഷയം; കോടതി ഇടപെട്ടതോടെ കുഴഞ്ഞുമറിഞ്ഞുവെന്ന് ഇ.പി ജയരാജൻ

Synopsis

കോടതി ഇടപെടലിൽ ജനങ്ങളിൽ നിന്ന് വിമർശനം ഉയരുന്നുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു. റബ്ബർ ബോർഡ് തന്നെ പിരിച്ചുവിടാൻ തീരുമാനിച്ചവരാണ് കേന്ദ്ര സർക്കാർ. 

കണ്ണൂർ: കോടതി ഇടപെട്ടതോടെ അരിക്കൊമ്പൻ വിഷയം ആകെ കുഴഞ്ഞുമറിഞ്ഞുവെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. കോടതി ഇടപെട്ടില്ലായിരുന്നില്ലെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നു. വിഷയം സർക്കാരിന് വിട്ടുകൊടുക്കലാണ് കോടതി ചെയ്യേണ്ടത്. വനം വകുപ്പിന്റെ ഇടപെടലിൽ പോരായ്മ ഉണ്ടെങ്കിൽ മാത്രമേ കോടതി ഇടപെടേണ്ടതുള്ളൂവെന്നും ജയരാജൻ പറഞ്ഞു. 

കോടതി ഇടപെടലിൽ ജനങ്ങളിൽ നിന്ന് വിമർശനം ഉയരുന്നുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു. റബ്ബർ ബോർഡ് തന്നെ പിരിച്ചുവിടാൻ തീരുമാനിച്ചവരാണ് കേന്ദ്ര സർക്കാർ. ബി ജെ പി നടത്തുന്നത് നാടകമാണ്. ജനങ്ങളുടെ മുൻപിൽ അനുഭവങ്ങളുണ്ട്. ക്രൈസ്തവർ വ്യാപകമായി ആക്രമണത്തിന് ഇരകളായി.  ബിജെപിയിൽ നിന്ന് ജനങ്ങൾ അകലുകയാണ്. അരമനകൾ കയറിയിറങ്ങി കാല് പിടിക്കുകയാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. 

അരിക്കൊമ്പൻ വിഷയം: പറമ്പിക്കുളത്ത് പ്രതിഷേധം ശക്തം, മുതലമടയിൽ ഇന്ന് ഹർത്താൽ

ലോകായുക്തയ്ക്കെതിരായ എൻ കെ പ്രേമചന്ദ്രൻ്റെ വിമർശനം ഇടുങ്ങിയ ചിന്തയിൽ നിന്നുണ്ടായതാണ്. ഇഫ്താർ പാർട്ടിയിൽ എല്ലാവരും പങ്കെടുക്കും. മുഖ്യമന്ത്രിയോടുള്ള വിരോധം തീർക്കാൻ ഇത്തരം നിലപാട് പാടില്ല. ഇഫ്താർ പാർട്ടിയെ എങ്ങനെ എതിർക്കാനാവും. പ്രതിപക്ഷ നേതാവും പാർട്ടി നേതാക്കളും പങ്കെടുത്തു. സാഹോദര്യം പങ്കിടുന്ന പരിപാടിയാണ്. പദവികൾ വഹിക്കുന്നവർ പങ്കെടുക്കരുതെന്ന് പറയുന്നത് ഉചിതമല്ലെന്നും ഇപി ജയരാജൻ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്