ചീഫ് ജസ്റ്റിസിനെയും ജഡ്ജിയെയും എതിർ കക്ഷികളാക്കി കേരള ഹൈക്കോടതിയിൽ ഹർജി

Published : Mar 01, 2023, 04:56 PM IST
ചീഫ് ജസ്റ്റിസിനെയും ജഡ്ജിയെയും എതിർ കക്ഷികളാക്കി കേരള ഹൈക്കോടതിയിൽ ഹർജി

Synopsis

അഭിഭാഷകനെ നിയോഗിക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിർദേശം നൽകി

കൊച്ചി: ചീഫ് ജസ്റ്റിസിനെയും ജഡ്ജിയെയും അടക്കം എതിർ കക്ഷികളാക്കി ഹൈക്കോടതിയിൽ ഹർജി. ജസ്റ്റിസ് മേരി ജോസഫ്  പരിഗണിക്കുന്ന കേസുകളുടെ  എണ്ണം 20 ആയി വെട്ടിക്കുറച്ചതിനെതിരെയാണ് ഹർജി. ഹൈക്കോടതി അഭിഭാഷകൻ യശ്വന്ത് ഷേണായി ആണ് ഹർജിക്കാരൻ. ജഡ്ജിമാർ പരിഗണിക്കേണ്ട ഹർജികളുടെ എണ്ണത്തിലുൾപ്പെടെ കൃത്യമായ മാനദണ്ഡം വേണമെന്ന് ഹർജിയിൽ ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ജഡ്ജിമാരുടെ പരിഗണനാ വിഷയം നിശ്ചയിക്കുന്പോൾ  തുല്യത ലംഘിക്കാൻ ചീഫ് ജസ്റ്റിസിന് കഴിയില്ലെന്നും ഹർജിയിൽ  പറയുന്നു. 50 ഹർജികളെങ്കിലും ഓരോ ബഞ്ചും പരിഗണിക്കാൻ ഉത്തരവിടണമെന്നും  ആവശ്യമുണ്ട്. ഹർജി ജസ്റ്റിസ് ഷാജി പി ചാലിയുടെ കോടതി മറ്റന്നാൾ പരിഗണിക്കാനായി മാറ്റി. അഭിഭാഷകനെ നിയോഗിക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിർദേശവും നൽകി.

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത