ഫ്രാങ്കോ മുളയ്ക്കലിന്‍റെ വിടുതൽ ഹർജിയിൽ ഇന്ന് വാദം തുടരും

By Web TeamFirst Published Feb 29, 2020, 5:58 AM IST
Highlights

പ്രതിഭാഗത്തിന്‍റെ വാദം പൂർത്തിയായാൽ പ്രോസിക്യൂഷൻ വാദം ഇന്ന് ആരംഭിക്കും. 
 

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസിലെ വിടുതൽ ഹർജിയിൽ ഇന്ന് വാദം തുടരും.അടച്ചിട്ട മുറിയിൽ ആണ് കോടതി വാദം കേൾക്കുന്നത്. മാധ്യമങ്ങൾ തെറ്റായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം പ്രത്യേക ഹർജി ഫയൽ ചെയ്തിരുന്നു. ഇതിൽ വാദം പൂർത്തിയാക്കിയ കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. പ്രതിഭാഗത്തിന്‍റെ വാദം പൂർത്തിയായാൽ പ്രോസിക്യൂഷൻ വാദം ഇന്ന് ആരംഭിക്കും. 

കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ്  കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 നഴ്സുമാരും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ  ലൈംഗീകമായി  പീഡിപ്പിക്കൽ ഉൾപ്പടെ ആറു  വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.

click me!