ചിന്നക്കനാൽ ഭൂമി ഇടപാട് കേസിൽവിജിലൻസ് ചോദ്യം ചെയ്തെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. താൻ സ്ഥലം വാങ്ങിയ ശേഷം അധിക ഭൂമി ചേര്‍ത്തിട്ടില്ലെന്നും ഭൂമിയുടെയും കെട്ടിടത്തിന്‍റെയും വില കുറച്ച് കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിൽ നിയമം ലംഘിച്ച് ഭൂമി വാങ്ങിയെന്ന കേസിൽ വിജിലന്‍സ് ചോദ്യം ചെയ്തെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. താൻ സ്ഥലം വാങ്ങിയ ശേഷം അധിക ഭൂമി ചേര്‍ത്തിട്ടില്ല. ഭൂമിയുടെയും കെട്ടിടത്തിന്‍റെയും വില കുറച്ച് കാണിച്ചിട്ടില്ല. താൻ അഴിമതിക്കാരനെന്ന് പ്രസംഗിക്കാൻ വേണ്ടി പിണറായി സര്‍ക്കാര്‍ വിജിലന്‍സ് കേസ് എടുത്തതെന്നും അദ്ദേഹം ആരോപിച്ചു.

വിജിലൻസ് ചോദ്യം ചെയ്തു. കണ്ടെത്തലുകൾ വിജിലൻസ് ജനങ്ങളോട് പറയണം. താൻ വാങ്ങിയ ശേഷം അധിക ഭൂമി ചേർത്തിട്ടില്ല. ഭൂമിയുടെയും കെട്ടിടത്തിന്റെയും വില കുറച്ച് കാണിച്ചിട്ടില്ലെന്നും താൻ അഴിമതിക്കാരൻ എന്ന് പ്രസംഗിക്കാൻ എടുത്ത കേസാണിതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.