സർവകക്ഷിയോഗം വിളിച്ചിട്ടുണ്ടെന്ന് സർക്കാർ; വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ വേണമെന്ന ഹർജി 27 ലേക്ക് മാറ്റി

By Web TeamFirst Published Apr 23, 2021, 2:26 PM IST
Highlights

ഈ മാസം 26 ന് കൊവിഡ് സാഹചര്യം ചർച്ച ചെയ്യുന്നതിനായി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

കൊച്ചി: കൊവിഡ് രണ്ടാം തരംഗം നിയന്ത്രണം വിട്ട സാഹചര്യത്തിൽ വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന ഹർജി ഈ മാസം 27 ലേക്ക് മാറ്റി. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് തീരുമാനം. ഈ മാസം 26 ന് കൊവിഡ് സാഹചര്യം ചർച്ച ചെയ്യുന്നതിനായി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വോട്ടെണ്ണൽ ദിവസം ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. ഈ സാഹചര്യത്തിൽ ഹർജി മാറ്റിവെക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത് ഏപ്രിൽ 26 ലേക്ക് കോടതി മാറ്റിവെച്ചത്.

click me!