
കൊച്ചി : മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ അടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനപരിശോധന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വീണയ്ക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജിയിൽ പരാതിക്കാരന്റെ വാദം കഴിഞ്ഞ തവണ പൂർത്തിയായിരുന്നു. കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. തന്റെ വാദം കേൾക്കാതെയാണ് അന്വേഷണം വേണമെന്ന ആവശ്യം വിജിലൻസ് കോടതി തള്ളിയത്. തന്റെ വാദം കൂടി കേട്ട് വിജിലൻസ് കോടതി തീരുമാനമെടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള ആരോപണം എന്താണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് പുനപരിശോധന ഹർജി പരിഗണിക്കുന്നത്.
മല്ലു ട്രാവലറിനെതിരായ കേസ്, കൂടുതൽ വിവരങ്ങൾ പുറത്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam