'സുപ്രീം കോടതി നടപടി ആശ്വാസകരം, കോടതി വിധിയിൽ സന്തോഷമുണ്ട്': എ രാജ

Published : Apr 28, 2023, 02:57 PM ISTUpdated : Apr 28, 2023, 05:52 PM IST
'സുപ്രീം കോടതി നടപടി ആശ്വാസകരം, കോടതി വിധിയിൽ സന്തോഷമുണ്ട്': എ രാജ

Synopsis

വിഷയങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു‌വെന്നും എ രാജ പറഞ്ഞു. അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്റ്റേ അനുവദിച്ച സുപ്രീംകോടതി ഉത്തരവിൽ പ്രതികരിക്കുകയായിുന്നു എ രാജ. 

ദില്ലി: സുപ്രീം കോടതി നടപടി ആശ്വാസകരമെന്ന് എ രാജ. കോടതി വിധിയിൽ സന്തോഷമുണ്ട്. തന്റെ തിരഞ്ഞെടുപ്പിനേക്കാൾ പ്രാധാന്യം  ജനങ്ങൾക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ മുടങ്ങുമോ എന്നതായിരുന്നു. വിഷയങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു‌വെന്നും എ രാജ പറഞ്ഞു. അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്റ്റേ അനുവദിച്ച സുപ്രീംകോടതി ഉത്തരവിൽ പ്രതികരിക്കുകയായിുന്നു എ രാജ. 

ജൂലൈ 12 ന് വിശദമായ വാദം കേൾക്കുമെന്നും കേസിൽ ഞങ്ങൾ വിജയിക്കുമെന്നും രാജ കൂട്ടിച്ചേർത്തു. എ രാജയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധിക്ക് ഭാഗിക സ്റ്റേ അനുവദിച്ചിരുന്നു സുപ്രീംകോടതി. എ രാജ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ. ഇതോടെ രാജയ്ക്ക് നിയമസഭ നടപടികളിൽ പങ്കെടുക്കാം. പക്ഷേ വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കില്ല. നിയമസഭ അലവൻസും പ്രതിഫലവും വാങ്ങാനും അവകാശം ഉണ്ടായിരിക്കില്ല. കേസ് ഇനി ജൂലൈയിൽ പരിഗണിക്കുന്നത് വരെയാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്.

വ്യാജരേഖ ചമച്ച വ്യക്തിയെ നിയമസഭയിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് ഡി കുമാറിന്‍റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. അതേസമയം, സ്റ്റേ ഇല്ലെങ്കിൽ തെരഞ്ഞെടുപ്പ് നടക്കും എന്ന രാജയുടെ വാദം അംഗീകരിച്ചാണ് കോടതി ഇളവ് നല്‍കിയത്. രാജ ക്രിസ്തുമതം പിന്തുടരുന്നില്ല എന്ന് എങ്ങനെ തെളിയിക്കുമെന്നും കോടതി ചോദിച്ചു.

താൻ ഹിന്ദു മത വിശ്വാസിയാണെന്ന് എ രാജ സുപ്രീംകോടതിയിൽ; അടുത്ത വെള്ളിയാഴ്ച്ച വിശദമായി കേൾക്കും

കഴിഞ്ഞ മാസമാണ് ദേവികുളം മണ്ഡലത്തിലെ  നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിന്‍റെ ഹർജി അംഗീകരിച്ചാണ് രാജയ്ക്കെതിരെ ഹൈക്കോടതി വിധി പറഞ്ഞത്. ദേവികുളം മണ്ഡലത്തിൽ നിന്ന് എംഎൽഎയായി നിയമസഭയിലെത്തിയ എ  രാജയുടെ വിജയം ഹൈക്കോടതി അസാധുവാക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ദേവികുളം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് അസാധുവാക്കപ്പെടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News live: നിയമസഭ തെരഞ്ഞെടുപ്പ് - കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടക്കും