പ്ലസ് വൺ പ്രവേശനത്തിലെ ശ്രദ്ധ ക്ഷണിക്കൽ: സർക്കാരിനെ വിമർശിച്ചിട്ടില്ല; വിശദീകരണവുമായി കെ കെ ശൈലജ

By Web TeamFirst Published Oct 5, 2021, 8:49 PM IST
Highlights

സംസ്ഥാന തലത്തിലല്ല സീറ്റെണ്ണം പരിഗണിക്കേണ്ടതെന്നും ജില്ലാ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ കണക്കാക്കണമെന്നുമാണ് ശ്രദ്ധ ക്ഷണിക്കലിൽ ശൈലജ ആവശ്യപ്പെട്ടത്.

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം (plus one admission) സംബന്ധിച്ച് സർക്കാരിനെ വിമർശിക്കുകയായിരുന്നില്ലെന്ന് മുന്‍ ആരോ​ഗ്യമന്ത്രി കെ കെ ശൈലജ (k k shailaja). ഒന്നിച്ച് നിന്ന് പ്രശ്നത്തിന് പരിഹാരം കാണണം. സർക്കാരും ജനപ്രതിനിധികളും ഒന്നിച്ച് നിന്ന് എല്ലാവർക്കും പ്രവേശനം ഉറപ്പാക്കണമെന്ന് കെ കെ ശൈലജ പറഞ്ഞു.

അപേക്ഷകരായ എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് ഇന്നലെ ശ്രദ്ധ ക്ഷണിക്കലിലൂടെ കെ കെ ശൈലജ നിയമസഭയിൽ ആവശ്യപ്പെട്ടത്. സംസ്ഥാനാടിസ്ഥാനത്തില്‍ സീറ്റുകളുടെ എണ്ണം പരിഗണിക്കരുത് എന്ന് പ്രതിപക്ഷം ഉന്നയിച്ചതിന് പിന്നാലെയാണ് ശൈലജയും ഇതേ ആവശ്യം ഉന്നയിച്ചത്. സംസ്ഥാന തലത്തിലല്ല സീറ്റെണ്ണം പരിഗണിക്കേണ്ടതെന്നും ജില്ലാ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ കണക്കാക്കണമെന്നുമാണ് ശ്രദ്ധ ക്ഷണിക്കലിൽ ശൈലജ ആവശ്യപ്പെട്ടത്. എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ശൈലജ ആവശ്യപ്പെട്ടിരുന്നു.

Also Read: 'ജില്ലാ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ കണക്കാക്കണം'; പ്ലസ് വണ്‍ പ്രവേശനത്തില്‍ പ്രതിപക്ഷത്തെ പിന്തുണച്ച് ശൈലജ

Also Read: പ്ലസ് വൺ സീറ്റ് വിഷയത്തിൽ സഭയിൽ ബഹളം: ശിവൻകുട്ടിയെ വിദ്യാഭ്യാസമന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് സലാമെന്ന് സതീശൻ

click me!