പ്ലസ് വണ്‍ പ്രവേശനം; മലപ്പുറം ജില്ലയിൽ സീറ്റുകള്‍ കൂട്ടും, സര്‍ക്കാര്‍ സ്കൂളില്‍ 30%, ഏയ്ഡഡ് സ്കൂളിൽ 20%

By Web TeamFirst Published May 2, 2024, 12:31 PM IST
Highlights

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം അംഗീകരിച്ചത്

മലപ്പുറം: കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ അധ്യയനവര്‍ഷവും മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് വര്‍ധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ 30ശതമാനം സീറ്റും ഏയ്ഡഡ് സ്കൂളില്‍ 20ശതമാനം സീറ്റുമായിരിക്കും വര്‍ധിപ്പിക്കുക. സീറ്റ് ക്ഷാമം മൂലം മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സാധിക്കാത്ത തരത്തിലുള്ള പ്രതിസന്ധി മുന്‍ വര്‍ഷങ്ങളിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സീറ്റ് വര്‍ധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷം മലപ്പുറത്തിന് പുറമെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളില്‍ 20 ശതമാനവും മാർജിനൽ സീറ്റ് വർദ്ധനവ് വരുത്തിയിരുന്നു. ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കൻഡറി സ്കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവിനും കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു.

'പോരാളി ഷാജിയെ'തള്ളിപ്പറഞ്ഞതാണ്, എല്ലാവർക്കും കൊട്ടാവുന്ന ചെണ്ടകളല്ല ചെങ്കൊടി പിടിക്കുന്ന സ്ത്രീകൾ: എഎ റഹീം

 

click me!