
മലപ്പുറം:തെക്കന്‍ ജില്ലകളില്‍ കുട്ടികളുടെ എണ്ണം വളരെ കുറവുള്ള പ്ലസ് വണ്‍ ബാച്ചുകള്‍ ആവശ്യക്കാര്‍ ഏറെയുള്ള മലബാറിലേക്ക് സ്ഥിരമായി മാറ്റണമെന്ന ആവശ്യത്തോട് കെ എസ് യു വിന് യോജിപ്പില്ലെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഇപ്പോഴുള്ള സാഹചര്യമായിരിക്കില്ല വരും വര്‍ഷങ്ങളില്ലെന്നും അലോഷ്യസ് സേവ്യര്‍ അഭിപ്രായപ്പെട്ടു.
പ്രതിസന്ധി പരിഹരിക്കാന്‍ മലബാറില്‍ മാത്രമായി അധിക ബാച്ചുകള്‍ അനുവദിക്കണം. ഈ ആവശ്യം ഉന്നയിച്ച് നാളെ കോഴിക്കോട് വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ ഉപവാസസമരം നടത്തുമെന്നും കെഎസ് യു നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെക്കൻ മേഖലകളിലെ ഒഴിഞ്ഞ ബാച്ചുകള്‍ വടക്കൻ കേരളത്തിലേക്ക് സ്ഥിരമായി മാറ്റണമെന്നാണ് എംഎസ്എഫിന്‍റെ നിലപാട്. ഇതിനെ തള്ളികൊണ്ടാണ് മലബാറില്‍ പ്രത്യേകമായി അധിക ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യു ഉപവാസ സമരവുമായി മുന്നോട്ടുപോകുന്നത്.
ബാലുശ്ശേരി-കോഴിക്കോട് റൂട്ടിൽ സ്വകാര്യബസുകളുടെ സൂചനാ പണിമുടക്ക്, യാത്രക്കാര്‍ വലഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam