ഹരിപ്പാട് കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

Published : Jul 23, 2025, 09:28 PM IST
drowned to death

Synopsis

കുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് എത്തിയ പ്രദേശവാസികൾ കരുവാറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവിക്കാൻ രക്ഷിക്കാനായില്ല.

ഹരിപ്പാട്: കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു. കരുവാറ്റ സ്വദേശി മുഹമ്മദ് സുഹൈൽ (17) ആണ് മരിച്ചത്. പുത്തൻ പറമ്പിൽ (കൊച്ചിത്തറയിൽ) ഷമീറിന്റെ മകനാണ്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടു കൂടി കരുവാറ്റ നൂറുൽ ഇസ്ലാം സംഘം പള്ളിക്ക് സമീപമുള്ള കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കുമ്പോൾ മുങ്ങിതാഴുകയായിരുന്നു. 

കുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് എത്തിയ പ്രദേശവാസികൾ കരുവാറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവിക്കാൻ രക്ഷിക്കാനായില്ല. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വിയപുരം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. മാതാവ് സുലേഖ ബീവി. സഹോദരി: സന ഫാത്തിമ.

PREV
Read more Articles on
click me!

Recommended Stories

'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു