കേരളത്തിലെ ക്രൈസ്തവ സമൂഹത്തിൻ്റെ ആശങ്ക പരിഹരിക്കാൻ പ്രധാനമന്ത്രി ഇടപെടുമെന്ന് ശ്രീധരൻപിള്ള

By Web TeamFirst Published Dec 11, 2020, 4:46 PM IST
Highlights

ന്യൂനപക്ഷങ്ങള്‍ക്കുള്ള വിദ്യാഭ്യാസ ഫണ്ട് ലഭിക്കുന്നതില്‍ ക്രൈസ്തവ സമൂഹം വിവേചനം നേരിടുന്നുവെന്ന് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ആശങ്ക അറിയിച്ചിരുന്നു. 

തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്‍റെ ആശങ്ക പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരനേദ്രമോദിയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മിസോറം ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ഏഷ്യാനെററ് ന്യൂസിനോട് പറഞ്ഞു. 

ന്യൂനപക്ഷങ്ങള്‍ക്കുള്ള വിദ്യാഭ്യാസ ഫണ്ട് ലഭിക്കുന്നതില്‍ ക്രൈസ്തവ സമൂഹം വിവേചനം നേരിടുന്നുവെന്ന് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ആശങ്ക അറിയിച്ചിരുന്നു. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ആരോടും വിവേചനമില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിനുള്ളതെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

click me!