തിങ്കളാഴ്ചയോടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ
എറണാകുളം: ശബരിമല സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED. കൊച്ചി ED യൂണിറ്റ് ഡൽഹിയിലെ ED ഡയറക്ടറേറ്റിന് കത്തയച്ചു.തിങ്കളാഴ്ചയോടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ.അനുമതി ലഭിച്ചാൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ECIR രജിസ്റ്റർ ചെയ്യും.ആദ്യഘട്ട നടപടി എന്ന നിലയിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ മൊഴിയെടുക്കാനും ഇഡി തീരുമാനിച്ചു.കേസിന്‍റെ എഫ്ഐആറും ഇതുവരെ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടും എസ് ഐ ടി യിൽ നിന്ന് ഇഡിക്ക് ലഭിച്ചു
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘത്തിനെതിരെ ഹൈക്കോടതി ഇന്നലെ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ എസ് ഐ ടിക്ക് അലംഭാവമെന്നും ചില കുറ്റവാളികളെ ഒഴിവാക്കുന്നതായി സംശയിക്കുന്നതായും സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. വിജയകുമാറിനെയും ശങ്കര്‍ദാസിനെയും എന്തുകൊണ്ട് പ്രതിചേര്‍ക്കുന്നില്ല എന്നും കോടതി ചോദിച്ചു. എന്‍.വാസുവിന്‍റെയും മുരാരി ബാബുവിന്‍റെയും ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് എസ് ഐ ടിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍
ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ അത് നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കുന്നു.സ്വര്‍ണം പൂശിയ അമൂല്യവസ്തുക്കള്‍ ചെമ്പ് പാളികളെന്ന് തെറ്റായി രേഖപ്പെടുത്തിയത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമമാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമെന്ന് ചൂണ്ടിക്കാട്ടിയാണ്ജസ്റ്റിസ് എ.ബദറുദ്ദിന്‍ ജാമ്യാപേക്ഷ തള്ളിയത്. ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഉന്നതരുടെ പങ്കില്ലാതെ ഇത്രയും വലിയ സ്വര്‍ണക്കൊള്ള നടക്കില്ലെന്ന് വ്യക്തമാക്കിയ കോടതി അഴിമതി സമൂഹത്തെ ബാധിക്കുന്ന ക്യാന്‍സര്‍ ആണെന്നും ഇത്തരം കേസുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിമെന്നും മുന്നറിയിപ്പ് നല്‍കി


