കർഷകർക്ക് കേന്ദ്രം വഴങ്ങുന്നു? കാർഷിക നിയമത്തിൽ തീരുമാനം പ്രധാനമന്ത്രിക്ക്

By Web TeamFirst Published Dec 31, 2020, 8:47 AM IST
Highlights

കർഷകർ മുന്നോട്ടുവെച്ച വൈദ്യുതി നിയന്ത്രണ ബില്ല് പിൻവലിക്കുക, വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതിന് എതിരെയുള്ള നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ ഇന്നലെ അംഗീകരിച്ചു

ദില്ലി: കാർഷികനിയമങ്ങൾ പിൻവലിക്കുന്നതിൽ തീരുമാനം പ്രധാനമന്ത്രിക്കു വിട്ടു. നിയമം നടപ്പാക്കുന്നത് മരവിപ്പിക്കാനാകുമോ എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നിശ്ചയിക്കും. താങ്ങുവിലയ്ക്ക് നിയമ സംരക്ഷണത്തിന് ഭരണഘടന വിദഗ്ധരുടെ സമിതിയാവാമെന്ന് സർക്കാർ. നിർദ്ദേശം കർഷകസംഘടനകൾ പരിശോധിക്കും. അതേസമയം കർഷക പ്രക്ഷോഭം ഇന്ന് മുപ്പത്തിയാറാം ദിവസത്തിലേക്ക് കടന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യത്തിൽ ഇന്നലെ കേന്ദ്ര സർക്കാർ വിളിച്ച ആറാമത്തെ യോഗത്തിലും സമവായമായിരുന്നില്ല. 

കർഷകർ മുന്നോട്ടുവെച്ച വൈദ്യുതി നിയന്ത്രണ ബില്ല് പിൻവലിക്കുക, വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതിന് എതിരെയുള്ള നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലും കൂടുതൽ ചർച്ചകൾ ജനുവരി നാലിന് നടക്കും. വിവാദ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ സമരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് കർഷക സംഘടനകൾ.

click me!