Pinarayi: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

Published : May 24, 2022, 05:18 PM IST
Pinarayi: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

Synopsis

 പ്രിയ സഖാവിന് പിറന്നാൾ ആശംസകൾ നേരുന്നതായും സ്റ്റാലിൻ സാമൂഹിക മാധ്യമങ്ങളിൽ എഴുതിയ ആശംസ സന്ദേശത്തിൽ കുറിച്ചു

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാളാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (Primeminister Narendra modi). പിണറായിയുടെ (Chief minister Pinarayi) ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. 

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാളാശംസകൾ നേർന്നു. പ്രിയ സഖാവിന് പിറന്നാൾ ആശംസകൾ നേരുന്നതായും സ്റ്റാലിൻ സാമൂഹിക മാധ്യമങ്ങളിൽ എഴുതിയ ആശംസ സന്ദേശത്തിൽ കുറിച്ചു. വിഘടിത ശക്തികൾക്കെതിരെ ഉറച്ചുനിൽക്കാനും കേരളത്തെ കരുത്തോടെ നയിക്കാനും പിണറായിക്ക് ഇനിയും കഴിയട്ടെ എന്നും സ്റ്റാലിൻ സന്ദേശത്തിൽ പറയുന്നു.

അതേസമയം 77-ാം ജന്മദിനത്തിലും പ്രത്യേകിച്ച് ആഘോഷപരിപാടികളിലൊന്നും മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല. പിറന്നാൾ ദിനത്തിലും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലാണ് മുഖ്യമന്ത്രി. പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസറിയിച്ചു.  ഒന്നാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് തലേന്നാളാണ് ആദ്യമായി മുഖ്യമന്ത്രി തന്റെ  ജന്‍മദിനത്തെ കുറിച്ച് തുറന്നു പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം