മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

Published : May 24, 2021, 05:13 PM ISTUpdated : May 24, 2021, 05:19 PM IST
മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

Synopsis

ചരിത്രം തിരുത്തി കുറിച്ച തുടര്‍ഭരണത്തിന്‍റെ നിറവില്‍ പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാം സമ്മേളനം ചേരുന്ന ദിവസം തന്നെയാണ് പിണറായി വിജയന്‍ 76-ാം ജന്മദിനം ആഘോഷിക്കുന്നതെന്ന പ്രത്യേകത ഇക്കുറിയുണ്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണിൽ വിളിച്ചാണ് നരേന്ദ്ര മോദി ആശംസകൾ അറിയിച്ചത്. ചരിത്രം തിരുത്തി കുറിച്ച തുടര്‍ഭരണത്തിന്‍റെ നിറവില്‍ പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാം സമ്മേളനം ചേരുന്ന ദിവസം തന്നെയാണ് പിണറായി വിജയന്‍ 76-ാം ജന്മദിനം ആഘോഷിക്കുന്നതെന്ന പ്രത്യേകത ഇക്കുറിയുണ്ട്.

അഞ്ച് വര്‍ഷം മുമ്പ്, അതായത് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് തലേന്നാളാണ് ആദ്യമായി പിണറായി വിജയന്‍ തന്‍റെ ജന്മദിനത്തെ കുറിച്ച് തുറന്നു പറഞ്ഞത്. നേരത്തെ, സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം തവണ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോഴും പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചിരുന്നു. 

രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങൾ എന്നാണ് അന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൈക്കൂലി കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം, സസ്പെന്‍റ് ചെയ്യാൻ നടപടിയില്ല
വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ