'പിഎം ശ്രീ നടപ്പാക്കരുത്', കെപിസിസി ഭാരവാഹി യോഗത്തില്‍ എതിർപ്പുമായി നേതാക്കള്‍; പിന്മാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

Published : Sep 10, 2026, 06:56 PM ISTUpdated : Sep 10, 2026, 07:17 PM IST
PM SHRI scheme

Synopsis

പിഎം ശ്രീ നടപ്പാക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ ഭാരവാഹി യോഗത്തില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാല്‍, പിഎം ശ്രീയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന് ഭാരവാഹി യോഗത്തില്‍ മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കെപിസിസി ഭാരവാഹി യോഗത്തിലും എതിർപ്പ്. പിഎം ശ്രീ നടപ്പാക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ ഭാരവാഹി യോഗത്തില്‍ ആവശ്യപ്പെട്ടു. പിഎം ശ്രീ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായെന്നും പദ്ധതി നടപ്പാക്കാരുതെന്നുമാണ് കെപിസിസി യോഗത്തില്‍ നേതാക്കൾ ആവശ്യപ്പെട്ടത്. എന്നാല്‍, പിഎം ശ്രീ മാത്രമല്ല തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമെന്നും പദ്ധതിയില്‍ നിന്ന് പിന്മാറാൻ ആകില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിശദീകരിച്ച മുഖ്യമന്ത്രി, കേന്ദ്രത്തിന് മുൻപാകെ ഉപാധികൾ വയ്ക്കുമെന്നും മുഖ്യമന്ത്രി കെപിസിസി യോഗത്തിൽ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ കാര്യ സമിതിക്ക് പിന്നാലെ കെപിസിസി ഭാരവാഹി യോഗത്തിലും പിഎം ശ്രീയുമായി മുന്നോട്ട് പോകരുതെന്ന ആവശ്യം ഉയർന്നു. കേന്ദ്രവുമായി ഇടത് സർക്കാർ പിഎം ശ്രീ ധാരണപത്രം ഒപ്പിട്ടതാണ് ഇടതിന്‍റെ തോല്‍വിക്ക് കാരണമെന്ന് നേതാക്കള്‍ പറഞ്ഞു. പിഎം നിയാസ്, ദീപ്തി മേരി വർഗീസ്, മാത്യു കുഴല്‍നാടൻ, എഎ ഷുക്കൂർ തുടങ്ങിയവരാണ് പിഎംശ്രീയെ എതിർത്തത്. പിഎം ശ്രീ വിഷയം യുഡിഎഫ് വിജയത്തിന് കാരണമായെന്ന് നിയാസ് വാദിച്ചു. അത് മാത്രമല്ല കാരണമെന്ന് മുഖ്യമന്ത്രി തിരുത്തി. ഇതര സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പിഎം ശ്രീ നടപ്പാക്കിയിട്ടുണ്ട്. കരിക്കുലം, സ്കൂളുകള്‍ എന്നിവ സംസ്ഥാനം സർക്കാർ തീരുമാനിക്കുമെന്നും ഉപാധി വെക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിഎം ശ്രീ നടപ്പാക്കുന്നതിനെതിരെ മുസ്ലീം ലീഗില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇഡിക്ക് രാഷ്ട്രീയലക്ഷ്യം, ഭീഷണിപ്പെടുത്തുന്ന സംഘമായി മാറി, ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ല': എംഎ ബേബി
രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം; ഖേദം പ്രകടിപ്പിച്ച് സിപിഎം ഏരിയ കമ്മിറ്റി അംഗം