നിര്‍ണായക കൂടിക്കാഴ്ച ആലപ്പുഴയില്‍; എല്ലാം പോസിറ്റീവ് കാണുന്നുവെന്ന് ബിനോയ്‌ വിശ്വം, മുഖ്യമന്ത്രിയുമായി ചര്‍ച്ച

Published : Oct 27, 2025, 03:49 PM ISTUpdated : Oct 27, 2025, 03:55 PM IST
Binoy Viswam

Synopsis

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ആലപ്പുഴയിൽ ഗസ്റ്റ് ഹൗസില്‍ ആരംഭിച്ചു. ചര്‍ച്ചയെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നാണ് മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പ് ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ആലപ്പുഴ: പിഎം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം. പി.എം ശ്രീ പദ്ധതിയിൽ ഇടഞ്ഞ് നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ആലപ്പുഴയിൽ ഗസ്റ്റ് ഹൗസില്‍ ആരംഭിച്ചു. ചര്‍ച്ചയെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നാണ് മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പ് ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം സിപിഐ എക്സിക്യുട്ടീവ് തുടരും.

വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും പാർട്ടി നിലപാടിൽ വെള്ളം ചേർക്കരുതെന്നുമാണ് സിപിഐ എക്സിക്യൂട്ടീവിൽ ഉയര്‍ന്ന പൊതുവികാരം. മന്ത്രിസഭ യോഗത്തിൽ നിന്ന് വിട്ടു നിൽക്കണമെന്നും ശക്തമായ അഭിപ്രായം സിപിഐ എക്സിക്യൂട്ടീവിൽ ഉയര്‍ന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നാല് മണിക്ക് സെക്രട്ടേറിയറ്റ് ചേരും. അതേസമയം, മറ്റന്നാള്‍ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ വിട്ട് നിൽക്കാൻ സാധ്യതയുണ്ട് എന്നാണ് വിവരം. ബാക്കി തീരുമാനം നാല് മണിക്ക് സെക്രട്ടേറിയറ്റ് ചേര്‍ന്ന ശേഷം തീരുമാനിത്തും. അവഗണിച്ചു എന്ന പൊതു വികാരം എക്സിക്യൂട്ടീവിലെ ഭൂരിപക്ഷം നേതാക്കളും ഉയര്‍ത്തി. കടുപ്പിക്കേണ്ടെന്ന നിലപാട് ചുരുക്കം പേർക്ക് മാത്രമായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; സംസ്ഥാനത്തെ ആദ്യഘട്ട വിവരശേഖരണം ഇന്ന് അവസാനിക്കും, ഒഴിവാക്കപ്പെട്ടവർ 25 ലക്ഷത്തോളം
Malayalam News Live: സാമ്പത്തിക തട്ടിപ്പ് കേസ് - `താനും ഭർത്താവും ഒരു കുറ്റവും ചെയ്തിട്ടില്ല', എഫ്ഐആറിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് നടി ശിൽപ ഷെട്ടി