പിഎം ശ്രീയിൽ കടുത്ത എതിര്‍പ്പ് തുടര്‍ന്ന് സിപിഐ; സര്‍ക്കാരിനെ ന്യായീകരിച്ച് എംഎ ബേബി, പിന്നോട്ടില്ലെന്ന് ഡി രാജ

Published : Oct 25, 2025, 03:14 PM IST
MA baby D Raja

Synopsis

പിഎം ശ്രീയിൽ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും കരാര്‍ റദ്ദാക്കണമെന്നാണ് ആവശ്യമെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. അതേസമയം, വിഷയം സംസ്ഥാന ഘടകങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയെന്നാണ് ഡി രാജയുമായുള്ള കൂടിക്കാഴ്ചക്കുശേഷം എംഎ ബേബിയുടെ പ്രതികരണം

ദില്ലി/തിരുവനന്തപുരം: പിഎം ശ്രീയിൽ കടുത്ത എതിർപ്പ് തുടർന്ന് സിപിഐ. ദില്ലി എകെജി ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. തങ്ങളുടെ നിലപാട് പിഎം ശ്രീ കരാര്‍ റദ്ദാക്കണമെന്ന് തന്നെയാണ്. അതിൽ നിന്ന് പിന്നോട്ടില്ല. വിശദമായി വിഷയം ചര്‍ച്ച ചെയ്തു. സിപിഎം ഇതിൽ പുനരാലോചന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡി രാജ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇരുപാർട്ടികൾക്കും ഒരേ നിലപാട് ആണെങ്കിൽ എങ്ങനെ കരാർ ഒപ്പിട്ടുവെന്നും ഡി രാജ ചോദിച്ചു. വിഷയത്തിൽ കേരളം എന്തുകൊണ്ട് കോടതിയെ സമീപിച്ചില്ലെന്നും കേന്ദ്ര സർക്കാരിന്‍റെ ജന വിരുദ്ധ നയങ്ങൾക്ക് എതിരെ പോരാടണമെന്നും ഡി രാജ പറഞ്ഞു. അതേസമയം, റദ്ദാക്കണമെന്ന സിപിഐയുടെ ആവശ്യം സംസ്ഥാന ഘടകങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയെന്ന് പറഞ്ഞ എംഎ ബേബി സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തെ ന്യായീകരിച്ചാണ് സംസാരിച്ചത്. പിഎം ഉഷ കേരളത്തിൽ നടപ്പാക്കിയപ്പോള്‍ ഒരു പ്രശ്നവും ഉണ്ടായില്ലെന്നും കച്ചവടത്കരണത്തെ തടയും എന്ന ഉറപ്പിലാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്നും എംഎ ബേബി പറഞ്ഞു.

 ഇരുപാര്‍ട്ടികളും ഒരുമിച്ച് ചര്‍ച്ച നടത്തും. അതാണ് ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദേശം. മാധ്യമങ്ങള്‍ പ്രശ്നം പരിഹരിക്കാനും സഹകരിക്കണം. കരാർ ഒപ്പിടുന്നത് അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് എംഎ ബേബി മറുപടി നൽകിയില്ല. സംസ്ഥാന തലത്തിൽ ചർച്ച നടത്തി പരിഹാരം കാണണമെന്ന നിലപാടാണ് എംഎ ബേബി വ്യക്തമാക്കിയത്. ഇതോടെ വിഷയത്തിൽ സിപിഎം ദേശീയ നേതൃത്വം ഇടപെടില്ലെന്ന് വ്യക്തമായി.സിപിഐയുടെ ആവശ്യം സിപിഎം ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെടണമെന്നായിരുന്നു സിപിഐയുടെ ആവശ്യം. എന്നാൽ, സിപിഎം ദേശീയ നേതൃത്വം കൈയൊഴിയുകയാണെന്ന സൂചനയാണ് എംഎ ബേബിയുടെ പ്രതികരണത്തിലൂടെ വ്യക്തമാവുന്നത്. വിദ്യാഭ്യാസ രംഗത്തെ കച്ചവടവത്കരണം, വർഗീയവത്കരണം, കേന്ദ്രവത്കരണം എന്നിവ തടയണം എന്നാണ് സിപിഐ മുന്നോട്ട് വെച്ച ആവശ്യം.കരാർ റദ്ധക്കുകയോ പുന:പരിശോധിക്കുകയോ വേണമെന്നാണ് ആണ് ഡി രാജ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടത്.

 

പ്രതിഷേധം ആവര്‍ത്തിച്ച് ബിനോയ് വിശ്വം

 

പിഎം ശ്രീ വിവാദത്തിൽ ഉലഞ്ഞുനിൽക്കുന്ന ഇടതുമുന്നണിയിൽ, സിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് സിപിഎം. പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും നിർദേശപ്രകാരം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്നെ നേരിട്ട് തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനത്ത് എത്തി ബിനോയ് വിശ്വവുമായി ചർച്ച നടത്തി. കേന്ദ്രം തട‌ഞ്ഞുവച്ച ഫണ്ട് കിട്ടാനായി ധാരണപത്രം വേണ്ടിയിരുന്നുവെന്ന് ശിവൻകുട്ടി വിശദീകരിച്ചു. എന്നാൽ, പദ്ധതിയിൽ നിന്ന് പിൻമാറണം എന്ന നിലപാട് കൂടിക്കാഴ്ചയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവർത്തിച്ചു. എല്ലാം പരിഹരിക്കപ്പെടുമെന്ന് ആയിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള ശിവൻകുട്ടിയുടെ പ്രതരികണം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; ബസിലുണ്ടായിരുന്നത് 30 പൊലീസുകാർ
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം, വിവരാവകാശ രേഖ പുറത്ത്