
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറിയായി പിഎംഎ സലാമും തുടരും. കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഒരു വിഭാഗം നേതാക്കളുടെ ശക്തമായ എതിർപ്പ് മറികടന്നാണ് സലാമിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിലനിർത്താന്‍ ഔദ്യോഗിക നേതൃത്വം തീരുമാനിച്ചത്. സി ടി അഹമ്മദ് അലി ട്രഷററായി തുടരും. ഉന്നതാധികാര സമിതിക്ക് പകരം 26 അംഗം സംസ്ഥാന സെക്രട്ടറിയേറ്റ് നിലവിൽ വന്നു. സെക്രട്ടറിയേറ്റിൽ ഏഴ് സ്ഥിരം ക്ഷണിതാക്കളുണ്ട്. ഇതിൽ മൂന്ന് പേർ വനിതകളാണ്. 10 വൈസ് പ്രസിഡന്‍റുമാരെയും തെരഞ്ഞെടുത്തു.
എം കെ മുനീറിനെ മുന്നില്‍ നിര്‍ത്തി കെ എം ഷാജി അടക്കമുളള ഒരു പറ്റം നേതാക്കള്‍ നടത്തിയ കരുനീക്കം ലക്ഷ്യം കണ്ടില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പിഎംഎ സലാമിന് രണ്ടാമൂഴം. അഞ്ച് വർഷത്തിനിപ്പുറം നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ സമവാക്യങ്ങൾ മാറിമറിയുമെന്ന സൂചന ശക്തമായിരുന്നെങ്കിലും പി കെ കുഞ്ഞാലിക്കുട്ടിയുടെ ഉറച്ച പിന്തുണ സലാമിന് നേട്ടമായി. സംസ്ഥാന കൗണ്‍സിലിന് മുമ്പായി ചേര്‍ന്ന ഉന്നതാധികാര സമിതിയില്‍ പിഎംഎ സലാം അടക്കം നിലവിലുളള ഭാരവാഹികള്‍ തുടരട്ടെ എന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നത്. സി.ടി. അഹമ്മദ് അലി ട്രഷററായി തുടരും. തീരുമാനങ്ങളെല്ലാം ഏകകണ്ഢമായിരുന്നെന്നും പാര്‍ട്ടിയലെ തര്‍ക്കങ്ങള്‍ മാധ്യമ സൃഷ്ടിയെന്നും സലാം പ്രതികരിച്ചു.
അതേസമയം, മുസ്ലിം ലീഗില്‍ ഉന്നതാധികാര സമിതിക്ക് പകരം 26 അംഗം സംസ്ഥാന സെക്രട്ടറിയേറ്റ് നിലവിൽ വന്നു. സെക്രട്ടറിയേറ്റിൽ ഏഴ് സ്ഥിരം ക്ഷണിതാക്കളുണ്ട്. ഇതിൽ മൂന്ന് പേർ വനിതകളാണ്. 10 വൈസ് പ്രസിഡന്‍റുമാരെയും സ്ശാതന കൗണ്‍സില്‍ തെരഞ്ഞെടുത്തു.