സിപിഎം മത്സരിക്കുന്നത് ദേശീയ പദവി നിലനിര്‍ത്താന്‍, യുഡിഎഫ് ദേശീയപതാക നിലനിര്‍ത്താനെന്നും ലീഗ്

Published : Apr 04, 2024, 03:02 PM ISTUpdated : Apr 04, 2024, 03:07 PM IST
സിപിഎം മത്സരിക്കുന്നത് ദേശീയ പദവി നിലനിര്‍ത്താന്‍, യുഡിഎഫ് ദേശീയപതാക നിലനിര്‍ത്താനെന്നും ലീഗ്

Synopsis

പതാക വിവാദത്തിൽ മുഖ്യമന്ത്രിക്കു മറുപടിയുമായി ലീഗ്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കലാണ് പിണറായിയുടേയും ബിജെപിയുടേയും ആവശ്യമെന്നും പിഎംഎ സലാം

മലപ്പുറം; പതാക വിവാദത്തിൽ മുഖ്യമന്ത്രിക്കു മറുപടിയുമായി മുസ്ലിംലീഗ് രംഗത്ത്.യുഡിഎഫ് മത്സരിക്കുന്നത് ദേശീയ പതാക നിലനിര്‍ത്താനാണ്. കമ്യൂണിസ്ററ് പാര്‍ട്ടി മത്സരിക്കുന്നത് ദേശിയ പദവി നിലനിര്‍ത്താനാണെന്നും ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.കോണ്‍ഗ്രസിനേയും രാഹുലിനേയും തോല്‍പ്പിക്കാന്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരമുണ്ടാക്കിക്കൊടുക്കാന്‍ മുന്നില്‍ നിന്നയാളാണ് മുഖ്യമന്ത്രി.അത്തരമൊരു അവസരമൊരുക്കിക്കൊടുക്കാന്‍ പറ്റാത്തതിലെ നിരാശയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തു വന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ തോല്‍പ്പിക്കലാണ് പിണറായിയുടേയും ബിജെപിയുടേയും ആവശ്യം.അന്വേഷണങ്ങളില്‍ നിന്നും മോചിതനാകാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരരുതെന്ന തീവ്ര നിലപാട് മുഖ്യമന്ത്രിക്കുണ്ട്.ഇതാണ് കോണ്‍ഗ്രസിനേയും ഇന്ത്യാമുന്നണിയേയും ദുര്‍ബലപ്പെടുത്താന്‍ കിട്ടുന്ന അവസരങ്ങള്‍ പിണറായി ഉപയോഗിക്കുന്നത്.ലാവ്ലിന്‍ കേസ് ഇനിയും മാറ്റിവെക്കണമല്ലോയെന്നും അദ്ദേഹം പരിഹസിച്ചു

 

'ലീഗിൻ്റെ വോട്ട് വേണം, പതാക വേണ്ട'; രാഹുലിൻ്റെ റാലിയിൽ പതാക ഒഴിവാക്കിയത് കോൺഗ്രസ് ഭീരുത്വമെന്ന് മുഖ്യമന്ത്രി

രാഹുൽഗാന്ധി എസ്ഡിപിഐ പിന്തുണ വാങ്ങുന്നു ,തീവ്രവാദികളുമായി സന്ധി ചെയ്തു,ദേശീയതലത്തിൽ പ്രചരണം ശക്തമാക്കി ബിജെപി

 

 

 

 

 

 

 

PREV
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം