
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണ് മുസ്ലീം ലീഗെന്ന എ കെ ബാലന്‍റെ പ്രതികരണത്തിന് ശക്തമായ മറുപടിയുമായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ബാലന്‍റേത് ആടിനെ പട്ടിയാക്കുന്ന പ്രചാരവേലയെന്നാണ് സലാമിന്‍റെ മറുപടി. നട്ടാൽ മുളക്കാത്ത പച്ചക്കള്ളം പറയുന്നത് ബാലന്‍റേയും മാർക്സിസ്റ്റ് പാർട്ടിയുടെയും സ്വഭാവമായി മാറി. തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കാണുമ്പോൾ ഉണ്ടാകുന്ന വിഭ്രാന്തിയാണിത്. ഇങ്ങനെയൊക്കെ പറഞ്ഞ് ജീവിച്ച് പോവുകയാണെങ്കില്‍ അങ്ങനെ ജീവിക്കട്ടെ, എതിർക്കാനില്ല. എകെ ബാലൻ പ്രസ്താവനകൾ ഒക്കെ പിന്‍വലിച്ച് മാപ്പ് പറയാറാണ് പതിവ്. ഇതും അങ്ങനെതന്നെ ആവാനാണ് സാധ്യത എന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ, എകെ ബാലന്‍ നടത്തിയ കോങ്ങാട്-മലമ്പുഴ ഡീല്‍ പരാമർശത്തില്‍ കോണ്‍ഗ്രസ് നേതാവ് വികെ ശ്രീകണ്‌ഠനും ഇന്ന് മറുപടി പറഞ്ഞിരുന്നു. എകെ ബാലന് പ്രായാധിക്യം മൂലം കിളി പോയെന്നും സ്ഥലകാല വിഭ്രമം സംഭവിച്ചിരിക്കുകയാണ്, പാലക്കാട് സീറ്റ് തുക്കി വിറ്റ് ബിജെപിക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത് മതേതര വോട്ടുകൾ ഭിന്നിപ്പിക്കാൻ ഏറ്റവും കൂടുതല്‍ പ്രവർത്തിച്ചത് എകെ ബാലനാണ്. സിപിഎം പാലക്കാട് നടത്തിയ ഡീല്‍ കേരളം മുഴുവൻ ചർച്ചയാണ്. പാർട്ടിയുമായി ഒരു ബന്ധവും ഇല്ലാത്ത, മെമ്പർഷിപ്പില്ലാത്ത, ഒരു പരിപാടിയിൽ പോലും ഇതുവരെ കാണാത്ത ഹോട്ടല്‍ വ്യവസായിയെ സ്ഥാനാർത്ഥിയാക്കിയതു വഴി മതേതര വോട്ടുകൾ ഭിന്നിപ്പിച്ചുകൊണ്ട് അവിടെ ബിജെപിക്ക് ജയിക്കാൻ എല്ലാ സൗകര്യവും ഒരിക്കിക്കൊടുക്കുകയാണ് എകെ ബാലനും കൂട്ടരും ചെയ്തത്. ഇതിനുള്ള മറുപടി ജനങ്ങൾ കനത്ത പ്രഹരമായി നൽകും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎമ്മിനെ കാഴ്ച ബംഗ്ലാവില്‍ വെക്കേണ്ടി വരും എന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു. മലമ്പുഴയില്‍ ബിജെപിയെ ജയിപ്പിക്കാനാണ് കോണ്‍ഗ്രസ് ദുർബല സ്ഥാനാർത്ഥിയെ നിർത്തിയതെന്നും കോങ്ങാട് വോട്ട് മറിക്കുമെന്ന് ആർഎസ്എസില്‍ നിന്നും യുഡിഎഫിന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നുമാണ് എകെ ബാലൻ പറഞ്ഞിരുന്നത്.
അതുപോലെ എകെ ബാലന്‍ നടത്തിയ കോങ്ങാട്-മലമ്പുഴ ഡീല്‍ പരാമർശത്തില്‍ കോണ്‍ഗ്രസ് നേതാവ് വികെ ശ്രീകണ്‌ഠൻ ഇന്ന് മറുപടി നൽകിയിരുന്നു. എകെ ബാലന് പ്രായാധിക്യം മൂലം കിളി പോയെന്നും സ്ഥലകാല വിഭ്രമം സംഭവിച്ചിരിക്കുകയാണ്, പാലക്കാട് സീറ്റ് തുക്കി വിറ്റ് ബിജെപിക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത് മതേതര വോട്ടുകൾ ഭിന്നിപ്പിക്കാൻ ഏറ്റവും കൂടുതല്‍ പ്രവർത്തിച്ചത് എകെ ബാലനാണ്. സിപിഎം പാലക്കാട് നടത്തിയ ഡീല്‍ കേരളം മുഴുവൻ ചർച്ചയാണ്. പാർട്ടിയുമായി ഒരു ബന്ധവും ഇല്ലാത്ത, മെമ്പർഷിപ്പില്ലാത്ത, ഒരു പരിപാടിയിൽ പോലും ഇതുവരെ കാണാത്ത ഹോട്ടല്‍ വ്യവസായിയെ സ്ഥാനാർത്ഥിയാക്കിയതു വഴി മതേതര വോട്ടുകൾ ഭിന്നിപ്പിച്ചുകൊണ്ട് അവിടെ ബിജെപിക്ക് ജയിക്കാൻ എല്ലാ സൗകര്യവും ഒരിക്കിക്കൊടുക്കുകയാണ് എകെ ബാലനും കൂട്ടരും ചെയ്തത്. ഇതിനുള്ള മറുപടി ജനങ്ങൾ കനത്ത പ്രഹരമായി നൽകും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎമ്മിനെ കാഴ്ച ബംഗ്ലാവില്‍ വെക്കേണ്ടി വരും എന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു. മലമ്പുഴയില്‍ ബിജെപിയെ ജയിപ്പിക്കാനാണ് കോണ്‍ഗ്രസ് ദുർബല സ്ഥാനാർത്ഥിയെ നിർത്തിയതെന്നും കോങ്ങാട് വോട്ട് മറിക്കുമെന്ന് ആർഎസ്എസില്‍ നിന്നും യുഡിഎഫിന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നുമാണ് എകെ ബാലൻ പറഞ്ഞിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam