'പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല'; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

Published : Sep 10, 2026, 09:45 AM IST
Sharafudheen palakkal

Synopsis

പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ.സർക്കാരിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ ഭാഗത്തുനിന്ന് അതിനുള്ള ഏതെങ്കിലും തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടായാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ വ്യക്തമാക്കി. മുൻ നിലപാടുകളിൽനിന്ന് സംഘടന പിന്നോട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

സർക്കാരുകളും ഭരണസംവിധാനങ്ങളും മാറുമ്പോൾ തങ്ങളുടെ നിലപാടുകളിൽ മാറ്റം വരാറില്ലെന്നും, ഈ വിഷയത്തിൽ മുൻപ് സ്വീകരിച്ച നിലപാടിൽ പൂർണ്ണമായും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ ഭാഗത്തുനിന്ന് അതിനുള്ള ഏതെങ്കിലും തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടായാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജോലിയുടെ കാര്യത്തിൽ തുടർ നടപടികൾ ഉണ്ടായില്ല, സർക്കാരിൽ‌ നിന്ന് നിരന്തര അവ​ഗണന; വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ​ഗൗതം കൃഷ്ണൻ്റെ അമ്മ
പ്രായോഗിക തടസ്സങ്ങൾ ഏറെ, വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാൻ സാധ്യതയില്ല