പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

Published : Dec 21, 2022, 09:32 PM IST
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

Synopsis

പെൺകുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വെച്ച് പലതവണ പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നേരത്തെ ജയിലിൽ ആയിരുന്ന ശ്രീഹരി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

ആലുവ: പോക്സോ കേസിൽ  ജാമ്യത്തിലിറങ്ങിയ പ്രതിക്കെതിരെ വീണ്ടും  പോക്സോ കേസ്.ആലുവ എടയപ്പുറം സ്വദേശി ശ്രീഹരിയാണ് ആലുവ പോലീസിന്റെ പിടിയിലായത്.  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൊബൈൽ ഫോൺ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. 

പെൺകുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വെച്ച് പലതവണ പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നേരത്തെ ജയിലിൽ ആയിരുന്ന ശ്രീഹരി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പ്രതിയെ വീട്ടിലെത്തിച്ചും മൊബൈൽ ഫോൺ വിറ്റ കടയിൽ എത്തിച്ചും  പൊലീസ് തെളിവെടുപ്പ് നടത്തി.  ശ്രീഹരി ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തു

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം