റോഡിൽ മരണയോട്ടം നടത്തിയ യുവാക്കളുടെ കാറിൽ നിന്നും കണ്ടെത്തിയത് തോക്കും മാരകായുധങ്ങളും

Published : Dec 21, 2022, 09:31 PM IST
റോഡിൽ മരണയോട്ടം നടത്തിയ യുവാക്കളുടെ കാറിൽ നിന്നും കണ്ടെത്തിയത് തോക്കും മാരകായുധങ്ങളും

Synopsis

പിടിയിലായവര്‍ ചണ്ണപ്പെട്ടയിലുള്ള ഒരു സ്ത്രീയെ അന്വേഷിച്ച് എത്തിയതാണെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്

കൊല്ലം: അഞ്ചലിൽ തോക്കും മാരകായുധങ്ങളുമായി രണ്ടുപേർ പോലീസിന്‍റെ പിടിയിൽ. നൂറനാട് സ്വദേശികളായ  ജിഷ്ണു ഭാസുരന്‍, അജികുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിൽ കരുകോണിൽ നിന്നാണ് പ്രതികളെ അഞ്ചല്‍ പോലീസ് പിടികൂടിയത്. അമിതവേഗതയില്‍ എത്തിയ കാർ നിരവധി വാഹനങ്ങളെ ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് വാഹനത്തെ പിന്തുടര്‍ന്ന് എത്തിയ നാട്ടുകാർ ഇവരെ തടഞ്ഞു നിര്‍ത്തി. വാക്കേറ്റവും കയ്യങ്കളിയുമായതോടെ പ്രദേശവാസികൾ പോലീസിനെ അറിയിച്ചു.

പോലീസ് എത്തി ജിഷ്ണുവിനെയും അജികുമാറിനെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കാറില്‍ നടത്തിയ പരിശോധനയിൽ തോക്ക്, വാൾ അടക്കമുള്ള  ആയുധങ്ങൾ കണ്ടെത്തി. തുടര്‍ന്ന് ആയുധ നിരോധന നിയമം ചുമത്തി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.  പിടിയിലായവര്‍ ചണ്ണപ്പെട്ടയിലുള്ള ഒരു സ്ത്രീയെ അന്വേഷിച്ച് എത്തിയതാണെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. യുവതിയുടെ വീട്ടിലെത്തിയ ശേഷം മടങ്ങിപോകവെയാണ് ഇവര്‍ പിടിയിലാകുന്നത്. പ്രതികളെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ