
ആലപ്പുഴ: പോക്സോ കേസ് പ്രതി പൊലീസ് സ്റ്റേഷനിൽ വച്ച് സ്വയം മുറിവേൽപ്പിച്ചു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പോക്സോ കേസിൽ പിടിയിലായ ആളാണ് ദേഹത്ത് സ്വയം മുറിവേൽപ്പിച്ചത്. പരിക്കേറ്റ കരുമാടി സ്വദേശി വേണുഗോപാല കൈമളിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്ക് 72 വയസ്സുണ്ട്. ഇദ്ദേഹത്തിൻ്റെ പരിക്ക് സാരമുള്ളതല്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷനിലെ വാതിലിനോട് ചേര്‍ന്നുള്ള കോണ്‍ക്രീറ്റ് പാളി ഇളക്കിയെടുത്ത് ഇയാൾ ശരീരത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. കരുമാടിയിൽ ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് റിട്ട. ബി എസ് എഫ് ജവാനായ ഇയാൾ പിടിയിലായത്.