ലഹരിക്കെതിരായ പോരാട്ടത്തിന് ഏഷ്യാനെറ്റ് ന്യൂസിനെ അഭിനന്ദിച്ച് ഹൈക്കോടതി; 'കേസിൽ തെളിവിന്‍റെ കണിക പോലുമില്ല'

Published : Apr 11, 2025, 12:54 PM ISTUpdated : Apr 11, 2025, 04:18 PM IST
ലഹരിക്കെതിരായ പോരാട്ടത്തിന് ഏഷ്യാനെറ്റ് ന്യൂസിനെ അഭിനന്ദിച്ച് ഹൈക്കോടതി; 'കേസിൽ തെളിവിന്‍റെ കണിക പോലുമില്ല'

Synopsis

ലഹരിക്കെതിരായ പോരാട്ടം ഏറ്റെടുത്ത് വാര്‍ത്തകള്‍ നൽകിയതിൽ ഏഷ്യാനെറ്റ് ന്യൂസിന് ഹൈക്കോടതിയുടെ അഭിനന്ദനം. ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയുള്ള വിധിയിലാണ് ഹൈക്കോടതി ലഹരിക്കെതിരെ ചാനൽ ഏറ്റെടുത്ത ഉത്തരവാദിത്വത്തെ അഭിനന്ദിച്ചത്.

കൊച്ചി: ലഹരിക്കെതിരായ പോരാട്ടം ഏറ്റെടുത്ത് വാര്‍ത്തകള്‍ നൽകിയതിൽ ഏഷ്യാനെറ്റ് ന്യൂസിന് ഹൈക്കോടതിയുടെ അഭിനന്ദനം. ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയുള്ള വിധിയിലാണ് ഹൈക്കോടതി ലഹരിക്കെതിരെ ചാനൽ ഏറ്റെടുത്ത ഉത്തരവാദിത്വത്തെ അഭിനന്ദിച്ചത്. ലഹരി വ്യാപനത്തെക്കുറിച്ച് ഇത്തരമൊരു വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസ് അഭിനന്ദനം അർഹിക്കുന്നുവെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബദ്റുദ്ദീൻ ഉത്തരവിൽ പറഞ്ഞു.

പൊലീസ് ആരോപിച്ച ഒരു കുറ്റകൃത്യങ്ങളും ചെയ്തതായി തെളിവില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികളായ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകർക്കെതിരെ തെളിവിന്‍റെ കണിക പോലും കൊണ്ടുവരാൻ സംസ്ഥാന പൊലീസിന് കഴിഞ്ഞില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ലഹരിവിരുദ്ധ പ്രവർത്തനം ഏറ്റെടുത്ത് വാർത്ത നൽകിയതിൽ ഏഷ്യാനെറ്റ് ന്യൂസിനെ അഭിനന്ദിക്കുകയാണ്. ലഹരി വ്യാപനം കുട്ടികൾക്കിടയിലും സമൂഹത്തിനിടയിലും തടയുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പ്രൊത്സാഹനം  അർഹിക്കുന്നുണ്ട്. അത്തരം ഉത്തരവാദിത്തമാണ് ഏഷ്യാനെറ്റ് ന്യൂസ് ഏറ്റെടുത്ത് പൂർത്തിയാക്കിയതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കി; വാർത്താ പരമ്പര സദുദ്ദേശത്തോടെയെന്ന് ഹൈക്കോടതി

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി