പാലക്കാട് പോക്സോ കേസിൽ കരാട്ടെ അധ്യാപകന് 16 വർഷം കഠിനതടവ് ശിക്ഷ

Published : Feb 11, 2022, 07:21 PM IST
പാലക്കാട് പോക്സോ കേസിൽ കരാട്ടെ അധ്യാപകന് 16 വർഷം കഠിനതടവ് ശിക്ഷ

Synopsis

ഒറ്റപ്പാലം സ്വദേശിയാണ് പ്രതി. 2018 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ക്ലാസില്ലാതിരുന്ന ദിവസം കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്

പാലക്കാട്: പോക്സോ കേസ് പ്രതിയ്ക്ക് 16 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കരാട്ടെ അധ്യാപകനായ പോക്സോ കേസ് പ്രതിക്കാണ് 16 വർഷം കഠിനതടവ് വിധിച്ചത്. തന്റെ അടുത്ത് കരാട്ടെ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പട്ടാമ്പി കോടതി ശിക്ഷ വിധിച്ചത്. ഒറ്റപ്പാലം സ്വദേശിയാണ് പ്രതി. 2018 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ക്ലാസില്ലാതിരുന്ന ദിവസം കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'