പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റി; നാല് പാസഞ്ചറുകൾ റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകിയോടുന്നു

Web Desk   | Asianet News
Published : Feb 11, 2022, 07:01 PM ISTUpdated : Feb 11, 2022, 07:50 PM IST
പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റി; നാല് പാസഞ്ചറുകൾ റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകിയോടുന്നു

Synopsis

പല ട്രെയിനുകളും റദ്ദാക്കി. നിരവധി ട്രെയിനുകൾ വൈകിയോടുകയാണ്. ട്രയിൻ പാളത്തിൽ നിന്ന് മാറ്റാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. ട്രയിൻ ഗതാഗതം അർദ്ധരാത്രിയോടെ പൂർണമായി പുനസ്ഥാപിക്കുമെന്ന് റെയിൽവെ അറിയിച്ചു. 

തിരുവനന്തപുരം: തൃശ്ശൂർ പുതുക്കാട് (Puthukkad) ഗുഡ്സ് ട്രെയിൻ (Goods Train)  പാളം തെറ്റിയതിനെത്തുടർന്ന് ട്രെയിൻ ​ഗതാ​ഗതം താറുമാറായി. പല ട്രെയിനുകളും റദ്ദാക്കി. നിരവധി ട്രെയിനുകൾ വൈകിയോടുകയാണ്. ട്രയിൻ പാളത്തിൽ നിന്ന് മാറ്റാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. ഇരു വശത്തേക്കുമുള്ള ഗതാഗതം തല്ക്കാലം നിർത്തിവെച്ചിരിക്കുകയാണ്. ട്രയിൻ ഗതാഗതം അർദ്ധരാത്രിയോടെ പൂർണമായി പുനസ്ഥാപിക്കുമെന്ന് റെയിൽവെ അറിയിച്ചു. 

നാല് പാസഞ്ചറുകളാണ് റദ്ദാക്കിയത്. എറണാകുളം - ഗുരുവായൂർ, എറണാകുളം - പാലക്കാട്, നിലമ്പൂർ - കോട്ടയം, എറണാകുളം - ഷൊർണ്ണൂർ പാസഞ്ചറുകളാണ് റദ്ദാക്കിയത്. കേരള എക്സ്പ്രസ് ഒറ്റപ്പാലത്ത് പിടിച്ചിട്ടിരിക്കുകയാണ്. ബം​ഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസും പിടിച്ചിട്ടിരിക്കുകയാണ്. കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി ഷൊർണൂരിൽ നിർത്തിയിടും. 

തടസപ്പെട്ട ട്രെയിൻ ​ഗതാ​ഗതത്തിന് പകരമായി കൂടുതൽ ബസ് സർവ്വീസുകൾ കെഎസ്ആർടിസി നടത്തുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു. നിലവിൽ തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആറും, ആലപ്പുഴയിൽ നിന്നും ആറും  അധിക ബസുകൾ സർവ്വീസ് നടത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്നും തിരുവനന്തപുരം , കോഴിക്കോട്ട് ഭാ​ഗങ്ങളിലേക്ക് ആവശ്യത്തിന് ബസുകൾ സർവ്വീസ് നടത്താൻ സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ഏത് സ്ഥലത്തും യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതൽ സർവ്വീസുകൾ നടത്താൻ ​ഗതാ​ഗതമന്ത്രി നിർദ്ദേശം നൽകി.

അടിയന്തിരമായി ബസ് സർവ്വീസുകൾ ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസിയുടെ കൺട്രോൽ റൂമിൽ ബന്ധപ്പെടാവുന്നതാണ്. (+91 471-2463799, +91 9447071021,  1800 599 4011)

പുതുക്കാട് റയിൽവെ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്. ഇരുമ്പനത്തേക്ക് പോകുന്ന ചരക്ക് തീവണ്ടിയാണ് ഉച്ചയക്ക് രണ്ട് മണിയോടെ അപകടത്തിൽപ്പെട്ടത്. അറ്റകുറ്റ പണി നടക്കുന്ന സ്ഥലമായതിനാൽ വളരെ മെല്ലെയാണ് ട്രെയിൻ പോയിരുന്നത്. ബോഗികളിൽ ചരക്കുണ്ടായിരുന്നില്ല. ഇതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. 

PREV
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ