
പത്തനംതിട്ട: മദ്രസ അധ്യാപകൻ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി. പത്തനംതിട്ട നിരണം വടക്കുംഭാഗം സ്വദേശി അബ്ദുൽ ജലീലാണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ഇയാൾ പലതവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. സ്കൂളിലെ സഹപാഠികളോടാണ് പീഡനവിവരം കുട്ടി ആദ്യം വെളിപ്പെടുത്തിയത്. കുട്ടികൾ അറിയിച്ചതിനെ തുടർന്ന് അധ്യാപകർ വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam