
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ബധിരനും മൂകനുമായ ഇതര സംസ്ഥാനക്കാരനെ കുന്നംകുളം പോക്സോ കോടതി കഴിഞ്ഞ ദിവസം ശിക്ഷിച്ചു. തമിഴ്നാട് രാമനാഥപുരം സ്വദേശി ഗണേശനെ (45)യാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജ് എസ് ലിഷ അഞ്ചു വർഷം തടവിനും 35,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2024 സെപ്റ്റംബർ 13 നാണ് കേസിനാസ്പദമായ സംഭവം. ഓണം സെലിബ്രേഷൻ കഴിഞ്ഞു വരുന്ന നാലാം ക്ലാസിൽ പഠിക്കുന്ന സഹോദരിയെ കാത്ത് വീടിന്‍റെ മുൻവശത്തുള്ള വാതിൽ തുറന്നിട്ട് കാത്തിരുന്ന സമയത്താണ് പ്രതി കടന്നു വന്നത്. അയാൾക്ക് സംസാരിക്കാനും ചെവി കേൾക്കാനും പറ്റില്ലെന്ന് ആക്ഷൻ കാണിച്ചു.
സംഭാവനകൂപ്പണ്‍ നൽകിയെങ്കിലും അമ്മയില്ലന്നും കൂപ്പൺ വേണ്ടെന്നും പറഞ്ഞ് അതിജീവിത പ്രതിയെ ഒഴിവാക്കാൻ ശ്രമിച്ചു. ഈ സമയത്താണ് പ്രതി അതിജീവിത നിൽക്കുന്ന വാതിലിന്‍റെ അടുത്തേക്ക് കയറി വന്ന് ലൈംഗിക അതിക്രമം നടത്തിയത്. അതിജീവിത നിലവിളിച്ചപ്പോൾ പ്രതി അവിടെ നിന്ന് ഓടി പോവുകയും ചെയ്തു. പരാതിയെ തുടർന്ന് കുന്നംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തമിഴ്നാട് രാമനാഥപുരം സ്വദേശി ഗണേശനെ ശിക്ഷിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam