പോക്സോ കേസ്; വ്ലോഗർ മുകേഷ് നായർക്ക് മുൻകൂർ ജാമ്യം, പരാതി നൽകുന്നതിൽ കാലതാമസം എന്തുകൊണ്ട് ഉണ്ടായെന്ന് കോടതി

Published : May 11, 2025, 06:07 PM ISTUpdated : May 11, 2025, 06:11 PM IST
പോക്സോ കേസ്; വ്ലോഗർ മുകേഷ് നായർക്ക് മുൻകൂർ ജാമ്യം, പരാതി നൽകുന്നതിൽ കാലതാമസം എന്തുകൊണ്ട് ഉണ്ടായെന്ന് കോടതി

Synopsis

തിരുവനന്തപുരം പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകുന്നതിൽ കാലതാമസം എന്തുകൊണ്ട് ഉണ്ടായെന്ന് കോടതി പറഞ്ഞു. 

തിരുവനന്തപുരം: പോക്സോ കേസിൽ ബ്ലോഗർ മുകേഷ് നായർക്ക് മുൻകൂർ ജാമ്യം. ഫോട്ടോഷൂട്ടിൽ പങ്കെടുത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് കോവളം പൊലീസ് കേസെടുത്തത്. തിരുവനന്തപുരം പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകുന്നതിൽ കാലതാമസം എന്തുകൊണ്ട് ഉണ്ടായെന്ന് കോടതി പറഞ്ഞു. 

കോവളത്തെ റിസോർട്ടിൽ വെച്ച് ഒന്നരമാസം മുമ്പാണ് റീൽസ് ചിത്രീകരണം നടന്നത്. വ്ലോഗർ മുകേഷ് നായരായിരുന്നു ഇതിൽ അഭിനയിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇവിടേക്ക് എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അർദ്ധ നഗ്ന ഫോട്ടോ എടുക്കുകയും അത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇതുവഴി കുട്ടിക്ക് മാനസികമായ പ്രശ്നങ്ങളുണ്ടായെന്നും ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പർശിച്ചുവെന്നും പരാതിയിലുണ്ട്. ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കോവളം പൊലീസ് മുകേഷ് നായർക്കെതിരെ പോക്സോ പ്രകാരം കേസെടുക്കുകയായിരുന്നു.

വെടിനിർത്തല്‍ ധാരണയ്ക്ക് പിന്നാലെ വിക്രം മിസ്രിക്ക് നേരെ സൈബര്‍ ആക്രമണം; എക്സ് അക്കൗണ്ട് 'ലോക്ക്' ചെയ്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി