പോക്സോ നിയമം:ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പ്രായപരിധി പുനർനിശ്ചയിക്കണമെന്ന നിർദ്ദേശം ചർച്ചയാകുന്നു

Published : Dec 11, 2022, 06:49 PM IST
പോക്സോ നിയമം:ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പ്രായപരിധി പുനർനിശ്ചയിക്കണമെന്ന നിർദ്ദേശം ചർച്ചയാകുന്നു

Synopsis

പാർലമെൻറ് ഇക്കാര്യം ചർച്ച ചെയ്യണമെന്ന ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻറെ നിർദ്ദേശം നിയമഭേദഗതിക്ക് സർക്കാരിനെ പ്രേരിപ്പിച്ചേക്കും.

ദില്ലി;പോക്സോ നിയമത്തിൽ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പുനർനിശ്ചയിക്കണമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻറെ നിർദ്ദേശം ചർച്ചയാകുന്നു. പാർലമെൻറ് ഇക്കാര്യം ചർച്ച ചെയ്യണമെന്ന ചീഫ് ജസ്റ്റിസിൻറെ നിർദ്ദേശം നിയമഭേദഗതിക്ക് സർക്കാരിനെ പ്രേരിപ്പിച്ചേക്കും.പതിനെട്ട് വയസ്സ് തികയാത്തവർ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് നിലവിലെ പോക്സോ നിയമപ്രകാരം കുറ്റകരമാണ്. പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെട്ട കേസുകൾ ജഡ്ജ്മാർക്കു മുന്നിലെത്തുമ്പോൾ നിലവിലെ നിയമം മിക്കപ്പോഴും ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പതിനെട്ട് വയസ്സിന് താഴെയുള്ളവർ നൽകുന്ന സമ്മതം നിയമത്തിനു മുന്നിൽ നിലനിൽക്കുന്നില്ല എന്നത് ഉചിതമായ നടപടി എടുക്കാൻ തടസ്സമാകുന്നു. അതിനാൽ ഈ പ്രായപരിധി കുറക്കുന്നതിനെകുറിച്ച് ആരോഗ്യ വിദഗ്ധരുടെ ഉൾപ്പടെ അഭിപ്രായത്തിൻറെ അടിസ്ഥാനത്തിൽ പുനരാലോചന നടത്തണം എന്ന നിർദ്ദേശമാണ് ചീഫ് ജസ്റ്റിസ് മുന്നോട്ടു വച്ചത്.   .

പ്രായപരിധി 16ൽ നിന്ന് 18 ആയി ഉയർത്തിയത് രണ്ടായിരത്തി പതിമൂന്നിലാണ്. ചില സമുദായങ്ങളുടെ വ്യക്തിനിയമങ്ങളും പോക്സോ നടപ്പാക്കുമ്പോൾ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നു എന്ന് കേസുകൾ കൈകാര്യം ചെയ്യുന്ന ജഡ്ജിമാർ വ്യക്തമാക്കുന്നു. സർക്കാർ ഉചിതമായ തീരുമാനം എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നല്കിയ ശേഷമാണ് ചീഫ് ജസ്റ്റിസിൻറെ ഈ പരാമർശം. പാർലമെൻറ് സമ്മേളനം നടക്കുന്നതിനിടെയുള്ള നിർദ്ദേശം നിയമഭേദഗതിക്കുള്ള ആവശ്യം സഭയ്ക്കുള്ളിൽ  ഉയരാൻ ഇടയാക്കിയേക്കും. 

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ കാലത്ത് സുപ്രീം കോടതിയില്‍ 19 ജഡ്ജിമാരുടെ നിയമനങ്ങള്‍ നടക്കും

.ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്തയെ  സുപ്രീം കോടതി ജഡ്ജിയായി കേന്ദ്രം നിയമിച്ചു. കൊളിജീയം ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. സെപ്തംബർ 26ന് സുപ്രീം കോടതി കൊളീജിയം ദീപങ്കർ ദത്തയെ  സുപ്രീം കോടതി ജഡ്ജിയാക്കാൻ  ശുപാർശ  നൽകിയിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി