കാഴ്ച പരിമിതിയുള്ള 18 തികയാത്ത പെൺകുട്ടിയെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിച്ചു; യൂട്യൂബർ അറസ്റ്റിൽ

Published : Jul 07, 2023, 08:59 PM ISTUpdated : Jul 07, 2023, 09:04 PM IST
കാഴ്ച പരിമിതിയുള്ള 18 തികയാത്ത പെൺകുട്ടിയെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിച്ചു; യൂട്യൂബർ അറസ്റ്റിൽ

Synopsis

പെൺകുട്ടിയുടെ പാട്ടുകൾ വൈറലാക്കാം എന്ന് ധരിപ്പിച്ചാണ് പെൺകുട്ടിയെ പ്രതി ഹോട്ടലിൽ എത്തിച്ചത്

കൊച്ചി: കാഴ്ച പരിമിതിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂട്യൂബർ അറസ്റ്റിലായി. കോട്ടയം സ്വദേശി ജീമോനെയാണ് എറണാകുളം മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. പാട്ടുകൾ ചിത്രീകരിക്കാൻ എന്ന പേരിലായിരുന്നു പെൺകുട്ടിയെ ചെറായിയിലേക്ക് വിളിച്ചു വരുത്തിയത്. ചെറായിയിലെ ഹോട്ടൽ മുറിയിൽ വച്ചാണ് പീഡനം നടന്നത്. പെൺകുട്ടിയുടെ പാട്ടുകൾ വൈറലാക്കാം എന്ന് ധരിപ്പിച്ചാണ് പെൺകുട്ടിയെ പ്രതി ഹോട്ടലിൽ എത്തിച്ചത്. 

കോട്ടയം കൂട്ടിക്കൽ യേന്തയാർ കരയിൽ സ്വദേശിയാണ് കേസിൽ അറസ്റ്റിലായ കല്ലുപുരയ്ക്കൽ ജീമോൻ. ഇയാൾക്ക് 42 വയസാണ് പ്രായം. പെൺകുട്ടി പാടുന്ന പാട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാക്കി നൽകാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. ഇക്കാര്യം പറഞ്ഞാണ് ഇയാൾ പെൺകുട്ടിയുടെ വിശ്വാസ്യത നേടിയത്. 

പാടുന്ന വീഡിയോ ചിത്രീകരിക്കാനെന്ന് പറഞ്ഞാണ് പെൺകുട്ടിയെ ഇയാൾ ചെറായിയിലെത്തിച്ചത്. പെൺകുട്ടിക്കൊപ്പം അതിജീവിതയുടെ അമ്മയും സഹോദരനുമുണ്ടായിരുന്നു. ഇവർ അടുത്തില്ലാതിരുന്ന സമയത്ത് ഹോട്ടൽ മുറിയിൽ വച്ച് പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചെന്നാണ് കേസ്. മുനമ്പം എസ്എച്ച്ഒ യു.ബി വിപിൻകുമാർ , എസ്.ഐ ടിഎസ് സനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

PREV
Read more Articles on
click me!

Recommended Stories

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ
'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്