'മലദ്വാരത്തിലൂടെ കമ്പി കയറ്റും'; കവി മുരുകൻ കാട്ടാക്കടയ്ക്ക് വധ ഭീഷണി

Published : Apr 08, 2021, 12:38 PM IST
'മലദ്വാരത്തിലൂടെ കമ്പി കയറ്റും'; കവി മുരുകൻ കാട്ടാക്കടയ്ക്ക് വധ ഭീഷണി

Synopsis

കമ്യൂണിസത്തെ പുകഴ്ത്തി എഴുതിയ കവതികളെ അംഗീകരിക്കാനാകില്ലെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തി പറഞ്ഞതായി മുരുകൻ കാട്ടാക്കട അറിയിച്ചു

തിരുവനന്തപുരം: കവി മുരുകൻ കാട്ടാക്കടയ്ക്ക് വധ ഭീഷണി. ഇന്നലെ മുതൽ ഒരാള്‍ തുടര്‍ച്ചയായി ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തുന്നത്. മലദ്വാരത്തിലൂടെ കമ്പി കയറ്റുമെന്നും എപ്പോള്‍ വേണമെങ്കിലും ആക്രമണം ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കവിതകളൊക്കെ നല്ലതാണെങ്കിലും കമ്യൂണിസത്തെ പുകഴ്ത്തി എഴുതിയ കവതികളെ അംഗീകരിക്കാനാകില്ലെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തി പറഞ്ഞതായി മുരുകൻ കാട്ടാക്കട അറിയിച്ചു. ഇയാൾ അസഭ്യം പറഞ്ഞതായും കവിയുടെ പരാതിയിലുണ്ട്. ഇതേ തുടര്‍ന്ന് തിരുവനന്തപുരം റൂറൽ എസ്‌പി ഓഫീസില്‍ മുരുകൻ കാട്ടാക്കട പരാതി നല്‍കി . പ്രാഥമിക അന്വേഷണത്തില്‍ മഹാരാഷ്ട്രയില്‍ നിന്നാണ് ഫോണ്‍ വിളി എത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
 

PREV
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'