10:10 PM (IST) Feb 15

Malayalam News Live:കൊച്ചിയിൽ നിന്ന് വൈകിട്ട് 4.30 ന് കുവൈത്തിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം നാളെ രാവിലെ 9 മണിയിലേക്ക് മാറ്റി, കടുത്ത പ്രതിഷേധവുമായി യാത്രക്കാർ

കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം വൈകുന്നു. വിമാനം നാളെ രാവിലെ 9 മണിയിലേക്ക് പുനർക്രമീകരിച്ചതിനെ തുടർന്ന്, ഉടനടി പകരം സംവിധാനം ആവശ്യപ്പെട്ട് യാത്രക്കാർ ശക്തമായി പ്രതിഷേധിക്കുകയാണ്

Read Full Story
09:53 PM (IST) Feb 15

Malayalam News Live:അമേരിക്കയിലെ ചികിത്സ ചെലവിന്‍റെ അഞ്ഞൂറിലൊന്ന് മാത്രമേയുള്ളു കേരളത്തിൽ, വിദേശ കമ്പനികൾ ആശുപത്രികൾ ഏറ്റെടുക്കുന്നതിൽ മുന്നറിയിപ്പുമായി ഡോ. ജോൺ പണിക്കർ

വിദേശ കമ്പനികൾ കേരളത്തിലെ ആശുപത്രികൾ ഏറ്റെടുക്കുന്നത് ആശങ്കാജനകമാണെന്ന് ഡോ. ജോൺ പണിക്കർ. അമേരിക്കയിലെ ചികിത്സാ ചെലവിന്‍റെ അഞ്ഞൂറിലൊന്ന് മാത്രമുള്ള കേരളത്തിലെ അവസ്ഥ ഇല്ലാതാകുമെന്നും ഇൻഷുറൻസ് കമ്പനികൾ ചികിത്സ തീരുമാനിക്കുമെന്നും മുന്നറിയിപ്പ്

Read Full Story
08:58 PM (IST) Feb 15

Malayalam News Live:പ്രേംകുമാറിനെ അനുനയിപ്പിക്കാൻ വീട്ടിലെത്തിയ കടകംപള്ളിക്ക് സമയം പിഴച്ചു! വീട്ടിലില്ലാത്തതിനാൽ കാണാനാകാതെ മടങ്ങി

ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അതൃപ്തനായ നടൻ പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള സി പി എം നേതാവ് കടകംപള്ളി സുരേന്ദ്രന്റെ ശ്രമം പരാജയപ്പെട്ടു

Read Full Story
07:53 PM (IST) Feb 15

Malayalam News Live:ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഉച്ചകോടിക്ക് നാളെ തുടക്കം; പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഉച്ചകോടിക്ക് നാളെ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടി ഉദ്ഘാടനം ചെയ്യും. യുകെ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യയും എഐ ഉച്ചകോടിക്ക് വേദിയാകുന്നത്

Read Full Story
07:29 PM (IST) Feb 15

Malayalam News Live:2016 ൽ മുഖ്യമന്ത്രിയായപ്പോൾ പ്രധാനമന്ത്രി ചോദിച്ച ചോദ്യം, അന്ന് മറുപടിയുണ്ടായില്ല, ഇന്ന് 'ഗെയ്ൽ' സാധ്യമാക്കി; 'കേരള വികസനം' വിവരിച്ച് മുഖ്യമന്ത്രി

കേരളം വ്യവസായ സൗഹൃദമായി മാറിയെന്ന് മുഖ്യമന്ത്രി. ഗെയ്ൽ പോലുള്ള പദ്ധതികൾ പൂർത്തിയാക്കിയതും നിയമങ്ങൾ സുതാര്യമാക്കിയതും മാറ്റത്തിന് കാരണമായി. 2016 ൽ പ്രധാനമന്ത്രി ഗെയ്ൽ പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടിയില്ലായിരുന്നുവെന്നും പിണറായി പറഞ്ഞു

Read Full Story
07:16 PM (IST) Feb 15

Malayalam News Live:പൊലീസുകാരനെ ആക്രമിച്ച സംഭവം - രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, പൊലിസുകാരനെതിരെയുള്ള ജാമ്യമില്ലാ കേസ് പിൻവലിക്കും

പൊലീസുകാരനെ ആക്രമിച്ച സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിലായി. വിനയ് പ്രകാശ്, സുർജിത് എന്നിവരാണ് അറസ്റ്റിലായത്.

Read Full Story
07:09 PM (IST) Feb 15

Malayalam News Live:മുഖ്യമന്ത്രിയെ വേദിയിലിരുത്തി മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യരുടെ പ്രഖ്യാപനം, 'പിണറായി അടുത്ത തവണയും മുഖ്യമന്ത്രിയാകും'

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ, പിണറായി അടുത്ത തവണയും കേരള മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ചു. മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിലായിരുന്നു അദ്ദേഹത്തിൻ്റെ ഈ പ്രഖ്യാപനം

Read Full Story
06:42 PM (IST) Feb 15

Malayalam News Live:നീലത്തടാകം, ചുറ്റും പുൽമേടും പൈൻമരങ്ങളും; ഊട്ടിയുടെ ഹൃദയമായ അവലാഞ്ചിയിലേക്ക് ഒരു യാത്ര പോയാലോ?

ഊട്ടിയുടെ ന​ഗര പ്രദേശങ്ങളും ബൊട്ടാണിക്കൽ ​ഗാർഡനും മാത്രം കണ്ടുപോകുന്ന സ‍ഞ്ചാരികൾക്ക് അവലാഞ്ചി അപരിചിതമായ ഇടമാണ്. ഇവിടുത്തെ പ്രധാന ആകർഷണം നീല നിറത്തിലുള്ള തടാകമാണ്, പിന്നെ ചുറ്റുമുള്ള പൈൻ മരങ്ങളും.

Read Full Story
06:34 PM (IST) Feb 15

Malayalam News Live:പാണക്കാട് കുടുംബവും മുസ്ലിം ലീഗും ഐക്യം യാഥാർഥ്യമാക്കാൻ മുന്നിലുണ്ടാകും, സുന്നി ഐക്യ ആഹ്വാനത്തിൽ പ്രതികരിച്ച് സാദിഖലി തങ്ങൾ

സുന്നി ഐക്യ ആഹ്വാനത്തെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഐക്യം യാഥാർഥ്യമാക്കാൻ പാണക്കാട് കുടുംബവും മുസ്ലിം ലീഗും മുന്നിലുണ്ടാകുമെന്നും ഇത് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി

Read Full Story
05:08 PM (IST) Feb 15

Malayalam News Live:കുഞ്ഞുമാലാഖ മടങ്ങുന്നു, ആലിൻ ഷെറിന് യാത്രാമൊഴി നൽകി കേരളം, മടക്കം നാല് കുരുന്നുകൾക്ക് പുതുജീവനേകി

അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയ കുഞ്ഞുമകൾ ആലിന് യാത്രാമൊഴി നൽകി കേരളം. 

Read Full Story
04:59 PM (IST) Feb 15

Malayalam News Live:സ്ഥിരീകരിച്ച് പ്രേംകുമാർ, കെസി വേണുഗോപാലുമായി സംസാരിച്ചു, ചലച്ചിത്ര അക്കാദമിയിൽ നിന്ന് മാറ്റിയതടക്കം ചർച്ചയായി; നാളെ കൂടിക്കാഴ്ചയില്ല

കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെ കെ സി വേണുഗോപാലുമായി സംസാരിച്ചെന്ന് നടൻ പ്രേംകുമാർ സ്ഥിരീകരിച്ചു. ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ അതൃപ്തിയടക്കം ചർച്ചയായെന്നും നാളെ കൂടിക്കാഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Read Full Story
03:57 PM (IST) Feb 15

Malayalam News Live:ദില്ലിയിലെ കുർബാന തർക്കം - ഫരീദാബാദ് രൂപതക്ക് കീഴിലെ പള്ളിയിൽ ഏകീകൃത കുർബാന സംഘടിപ്പിച്ചില്ല; വിശ്വാസികൾ പങ്കെടുത്തത് ഓൺലൈനായി

ദില്ലിയിൽ കുർബാന തർക്കം. ഫരീദാബാദ് രൂപതക്ക് കീഴിലെ നിർമൽ ഹൃദയ പള്ളിയിൽ ഏകീകൃത കുർബാന സംഘടിപ്പിക്കാത്തതിനാൽ ഓൺലൈൻ കുർബാനയിലാണ് വിശ്വാസികൾ പങ്കെടുത്തത്.

Read Full Story
03:52 PM (IST) Feb 15

Malayalam News Live:ശബരിമല സ്ത്രീ പ്രവേശനം - ബിജെപിയുടെ നിലപാട് വ്യക്തമാണെന്ന് രാജീവ് ചന്ദ്രശേഖർ, 'സംസ്ഥാന സർക്കാർ എന്ത് ചെയ്തു?'

ശബരിമല സ്ത്രീ പ്രവേശനത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാർ എന്ത് ചെയ്തുവെന്നും സംസ്ഥാനങ്ങളുടെ കയ്യിൽ അമ്പലങ്ങൾ നൽകരുത് എന്നാണ് തന്റെ നിലപാടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Read Full Story
03:43 PM (IST) Feb 15

Malayalam News Live:ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. മന്നിപ്പാടി സ്വദേശി സന്തോഷ് ആണ് മരിച്ചത്. 29 വയസ്സായിരുന്നു.

Read Full Story
03:16 PM (IST) Feb 15

Malayalam News Live:അന്യനാടും കുടുംബത്തിരക്കുമൊന്നും വരയ്ക്ക് കുറുകെ നിന്നില്ല; ഷൗബി വരച്ചത് 500ലധികം ചിത്രങ്ങൾ

കുടുംബ ജീവിതവും ​ഗൾഫ് ജീവിതവുമൊന്നും ഒരിയ്ക്കലും ഷൗബിയുടെ വരകൾക്ക് കുറുകെ നിന്നിട്ടില്ല. മനസ്സിലെ ചിന്തകൾ അനായാസം ക്യാൻവാസുകളിലേക്ക് പകർന്നുനൽകുകയായിരുന്നു ഷൗബി നൗഷാദ്. നന്നേ കുഞ്ഞായിരിക്കുമ്പോഴാണ് വരച്ചു തുടങ്ങിയത്.

Read Full Story
02:59 PM (IST) Feb 15

Malayalam News Live:കുട്ടിക്കാലം മുതൽ പാലക്കാടുമായി ബന്ധമുണ്ടെന്ന് കണ്ണൻ ​ഗോപിനാഥൻ; 'പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും'

പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് കണ്ണൻ ഗോപിനാഥൻ ഏഷ്യാനെറ്റ് ന്യൂസിനോട്. നിലവിൽ കോൺഗ്രസ് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ല. കുട്ടിക്കാലം മുതൽ പാലക്കാടുമായി ബന്ധമുണ്ടെന്നും കണ്ണൻ ​ഗോപിനാഥൻ

Read Full Story
02:38 PM (IST) Feb 15

Malayalam News Live:നിവേദ്യം വാങ്ങാൻ കടലിൽ ചാടിയ മത്സ്യതൊഴിലാളി മുങ്ങി മരിച്ചു, വള്ളം തീരക്കടലിൽ എത്തിയപ്പോൾ കടലിലേക്ക് ചാടിയതാണ് അപകട കാരണം

നിവേദ്യം വാങ്ങാൻ കടലിൽ ചാടിയ മത്സ്യതൊഴിലാളി മുങ്ങി മരിച്ചു. ആറാട്ടുപുഴ തറയിൽ കടവ് ആൽത്തറവീട്ടിൽ രവിയുടെ മകൻ രജുവാണ് (47) മരിച്ചത്

Read Full Story
01:54 PM (IST) Feb 15

Malayalam News Live:കണ്ണീരായി കണ്ണനും ബിബിനും; പരവൂരിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പൊഴിക്കരയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നേവിയും, ഫയർഫോഴ്സും, മറൈൻ ഇൻഫോഴ്സ്മെന്റും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.

Read Full Story
01:53 PM (IST) Feb 15

Malayalam News Live:തിരുത്തിയാല്‍ സര്‍ക്കാരിനൊപ്പമെന്ന് സതീശൻ, തിരുത്തിയേ മതിയാവൂ എന്ന് കെസി; യുവതി പ്രവേശനത്തില്‍ സർക്കാരിനെ വലച്ച് കോണ്‍ഗ്രസ് പ്രതികരണം

ശബരിമല യുവതി പ്രവേശനത്തിൽ സർക്കാരിന് ഇനി അഴകൊഴമ്പൻ നിലപാട് സ്വീകരിക്കാനാവില്ലെന്ന് വിഡി സതീശൻ

Read Full Story
01:40 PM (IST) Feb 15

Malayalam News Live:എസ്എഫ്ഐക്കാർ മർദിച്ച പൊലീസുകാരനെതിരെയുള്ള കേസിലെ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കിയേക്കും; അന്വേഷണ റിപോർട്ട് ഉടൻ കൈമാറും

എസ്എഫ്ഐ പ്രവർത്തകർ മർദിച്ച പൊലീസുകാരനെതിരെയുള്ള കേസിലെ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കിയേക്കും. റിപോർട്ട് ഉടൻ സിറ്റി പൊലിസ് കമ്മീഷണർക്ക് കൈമാറും.

Read Full Story