ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പരാതി; മുല്ലശേരിയില്‍ ഭാരത് അരി വിൽപന പൊലിസും പഞ്ചായത്ത് അധികൃതരും തടഞ്ഞു

Published : Feb 19, 2024, 09:31 PM IST
ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പരാതി; മുല്ലശേരിയില്‍ ഭാരത് അരി വിൽപന പൊലിസും പഞ്ചായത്ത് അധികൃതരും തടഞ്ഞു

Synopsis

അടുത്ത വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് മുല്ലശേരി പഞ്ചായത്തിൽ  ഭാരത് അരി വില്‍പ്പനയ്ക്കുള്ള ശ്രമം നടന്നത്. പരാതി ഉയർന്നതോടെ പൊലീസെത്തി തട‌ഞ്ഞു.

തൃശൂര്‍: മുല്ലശേരി പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശം ലക്ഷ്യമിട്ട് ഭാരത് അരി വില്‍പ്പന നടത്താനുള്ള ശ്രമം പോലിസ് തടഞ്ഞു. വോട്ട് ലക്ഷ്യമിട്ടാണ് അരി വില്‍പ്പനയെന്ന് പരാതി ഉയര്‍ന്നതോടെയാണ് വിതരണം തടഞ്ഞത്. മുല്ലശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വ്യാഴാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം പെരുമാറ്റചട്ട ലംഘനമാണെന്ന് പോലീസ് അറിയിച്ചു.

തുടര്‍ന്നാണ് അരിവിതരണം തടഞ്ഞത് സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി.  വിവരമറിഞ്ഞ് റിട്ടേണിങ് ഓഫീസര്‍ ലൗസിയും സ്ഥലത്തെത്തി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ അരി വിതരണം നടത്താന്‍കഴിയില്ലെന്ന് റിട്ടേണിംഗ് ഓഫീസറും അറിയിച്ചു
പിന്നാലെ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. അരിയുമായെത്തിയ വാഹനം അടുത്ത പഞ്ചായത്തിലേക്ക് മാറ്റിയിടണമെന്ന് നിര്‍ദ്ദേശിച്ചു.

തുടര്‍ന്ന് തോളൂര്‍ പഞ്ചായത്തിലേക്ക് വാഹനം മാറ്റി. പിന്നീട് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ വച്ച് അരി വിതരണം നടന്നു. മണലൂര്‍ മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലൊന്നും ഭാരത് അരി വിതരണം നടത്താതെ മുല്ലശ്ശേരിയില്‍ മാത്രം അരിയെത്തിയത് വോട്ട് തട്ടാനുള്ള തന്ത്രമാണെന്ന് വിമര്‍ശനം ഉയര്‍ന്നു. നേരത്തെ തൃശൂരില്‍ അരി വിതരണം നടത്തിയതും വിവാദമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ വിജയം ലക്ഷ്യമിട്ടാണ് അരിവിതരണം എന്നായിരുന്നു വിമര്‍ശനം.

അതേസമയം, മണലൂര്‍ മുല്ലശ്ശേരിയില്‍ ഭാരത് അരിയുടെ വില്‍പ്പന മണലൂര്‍ എം.എല്‍.എ മുരളി പെരുനെല്ലിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് തടഞ്ഞത് ജനവിരുദ്ധനടപടിയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌കുമാര്‍ കുറ്റപ്പെടുത്തി. തൊട്ടടുത്ത വാര്‍ഡില്‍ ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് വില കൊടുത്ത് ആളുകള്‍ അരി വാങ്ങാന്‍ പാടില്ലെന്ന് പറയുന്നത് എന്ത് നിയമം വെച്ചാണെന്ന് എം.എല്‍.എയും പോലീസും വിശദീകരിക്കണം. ഉപതെരെഞ്ഞെടുപ്പ് നടക്കുന്നിടത്ത് പണം നല്‍കി സാധനങ്ങള്‍ വാങ്ങാന്‍ പാടില്ലെന്ന വാദം വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിബി ജി റാം ജി ബില്‍ പാസാക്കി ലോക്സഭ, ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു
രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കൊടതി