തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; സ്ഥലത്ത് സംഘർഷാവസ്ഥ, സെക്രട്ടേറിയറ്റിലേക്ക് ചാടിക്കയറാൻ ശ്രമം

Published : Feb 27, 2025, 01:26 PM IST
തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; സ്ഥലത്ത് സംഘർഷാവസ്ഥ, സെക്രട്ടേറിയറ്റിലേക്ക് ചാടിക്കയറാൻ ശ്രമം

Synopsis

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. ഇതോടെ പൊലീസും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാരെ പിന്തുണച്ച് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. ഇതോടെ പൊലീസും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വനിത പ്രവർത്തകരുമായി പൊലീസ് വാക്കേറ്റമുണ്ടായി. നിരവധി തവണ ജലപീരങ്കി പ്രയോ​ഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. സെക്രട്ടേറിയറ്റിലേക്ക് ചാടി കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ത‍ടഞ്ഞത് വലിയ സംഘർഷത്തിലേക്ക് നയിച്ചു. നിലവിൽ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. അതേസമയം, സംഘർഷത്തിൽ ഒരു വനിതാ പ്രവർത്തകയ്ക്ക് പരിക്ക് പറ്റിയതായാണ് വിവരം. 

പരാജയം മറികടക്കാൻ വൻ നീക്കവുമായി സംവിധായകൻ എസ് ഷങ്കര്‍, സംഭവിച്ചാല്‍ സര്‍പ്രൈസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'