
ആലപ്പുഴ: വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പതിനേഴ് വര്‍ഷത്തിനു ശേഷം പിടികൂടി പൊലീസ്. നാടുമായി എല്ലാ ബന്ധവും വിച്ഛേദിച്ച് ഒളിവില്‍ കഴിഞ്ഞ പ്രതിയെ മറയൂരില്‍ നിന്നാണ് ചേര്‍ത്തല പൊലീസ് പിടികൂടിയത്.
മുഹമ്മ സ്വദേശി പ്രശാന്തിനെയാണ് ചേര്‍ത്തല പൊലീസ് പിടികൂടിയത്. 2009ലാണ് പ്രശാന്തും മറ്റ് നാലു പേരും ചേര്‍ന്ന് ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീടാക്രമിക്കുകയും ഗൃഹനാഥനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. കേസില്‍ നാലു പ്രതികളെയും പൊലീസ് അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് പ്രശാന്ത് മുങ്ങിയത്. മറ്റ് മൂന്നു പ്രതികളുടെയും വിചാരണ കോടതിയില്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ പ്രശാന്തിനെ കുറിച്ച് ഒരു വിവരവും കിട്ടാതെ വന്നതോടെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു. പിടികിട്ടാപ്പുളളികളെ കണ്ടെത്താനുളള സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പ്രശാന്ത് മറയൂരിലുണ്ടെന്ന വിവരം കിട്ടുന്നതും എഎസ്ഐ രതീഷ് ഗോപകുമാറും, സിവില്‍ പൊലീസ് ഓഫീസര്‍ സനിലുമടങ്ങുന്ന സംഘം പ്രശാന്തിനെ പിടികൂടുന്നതും. ചേര്‍ത്തല ഇന്‍സ്പെക്ടര്‍ മഞ്ജുദാസിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam