വാളയാര്‍ സമരം; ഗോമതിയെ അറസ്റ്റ് ചെയ്ത് നീക്കി, നടപടി ആരോഗ്യനില വഷളായതിന് പിന്നാലെ

Published : Feb 10, 2021, 05:18 PM IST
വാളയാര്‍ സമരം; ഗോമതിയെ അറസ്റ്റ് ചെയ്ത് നീക്കി, നടപടി ആരോഗ്യനില വഷളായതിന് പിന്നാലെ

Synopsis

അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്പ് നടപടിയെടുത്തില്ലെങ്കില്‍ തലമുണ്ഡനം ചെയ്യുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.  

പാലക്കാട്: വാളയാറില്‍ നിരാഹാരസമരം ഇരിക്കുന്ന പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്ത് നീക്കി. അഞ്ച് ദിവസമായി നിരാഹാരം ഇരിക്കുന്ന ഗോമതിയുടെ ആരോഗ്യനില വഷളായതിന് പിന്നാലെയാണ് നടപടി. ജില്ലാ ആശുപത്രിയിലേക്കാണ് ഗോമതിയെ മാറ്റിയത്. അതേസമയം അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് നടപടിയെടുത്തില്ലെങ്കില്‍ തലമുണ്ഡനം ചെയ്യുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.  

വാളയാര്‍ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പതിനഞ്ച് ദിവസമായി സത്യഗ്രഹപ്പന്തലിലാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. ജില്ലയില്‍ ജനസമ്പര്‍ക്ക പരിപാടിക്കെത്തിയ മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയിട്ടും മറുപടി കിട്ടിയില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്നാണ് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെടുന്നത്.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ