ബാലുശ്ശേരിയിലെ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

By Web TeamFirst Published Apr 9, 2021, 9:13 PM IST
Highlights

 ഇന്നലെ യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന എൽഡിഫ് യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. 

കോഴിക്കോട്: ബാലുശ്ശേരി കരുമലയിലെ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷത്തിൽ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കരുമല സ്വദേശികളായ വിപിന്‍, മനോജ്, നസീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന എൽഡിഫ് യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. 

ഇന്നലത്തെ സംഘര്‍ഷത്തിന് പിന്നാലെ എകരൂരിലെ കോണ്‍ഗ്രസ് മണ്ഡലം ഓഫീസിന് ഒരു സംഘം തീവച്ചു. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഫര്‍ണിച്ചറുകളും തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും കത്തി നശിച്ചു. മുസ്ലിം ലീഗ് പ്രാദേശിക നേതാവിന്‍റെ വീടിനു നേരെയും ആക്രമണമുണ്ടായി. ബാലുശേരിയിലെ യു‍ഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ ബൂത്തില്‍ തടഞ്ഞതിനെച്ചൊല്ലി തുടങ്ങിയ സംഘര്‍ഷമാണ് നാലാം ദിവസവും തുടരുന്നത്. 

click me!