മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവികസേനയ്ക്ക് പിന്നാലെ പൊലീസ്, തോക്കുകൾ ഹാജരാക്കാൻ നിർദേശം

By Web TeamFirst Published Sep 11, 2022, 8:00 PM IST
Highlights

ഫോർട്ട് കൊച്ചിയിൽ കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നാല് ദിവസം പിന്നിടുമ്പോൾ വെടിവെച്ചത് ആരാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.

കൊച്ചി: കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നാവിക സേന പരിശീലനത്തിന് ഉപയോഗിച്ച തോക്കുകൾ ഹാജരാക്കാൻ നിർദ്ദേശം. തോക്കുകൾ തിരുവനന്തപുരത്തെ ഫോറൻസിക്ക് ലാബിൽ അയച്ച് ടെസ്റ്റ് ഫയറിംഗ് നടത്താനാണ് പൊലീസ് തീരുമാനം.

ഫോർട്ട് കൊച്ചിയിൽ കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നാല് ദിവസം പിന്നിടുമ്പോൾ വെടിവെച്ചത് ആരാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. നാവിക സേനയുടെ ഷൂട്ടിംഗ് റെയ്ഞ്ചിന് സമീപമുള്ള സ്ഥലമായതിനാൽ നേവി തന്നെയാണ് വെടിവെച്ചതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ബാലിസ്റ്റിക് വിദഗ്ദ്ധരുടെ സഹായത്തോടെ ഷൂട്ടിംഗ് റെയിഞ്ചിലും കടലിലും പരിശോധന നടത്തിയിരുന്നു. ഏത് ഇനം തോക്കിൽ നിന്നാണ് വെടിവെപ്പുണ്ടായത്. വെടിയുണ്ട ഏത് വിഭാഗത്തിൽ പെട്ടതാണ്. എത്ര ദൂരം സഞ്ചരിക്കാൻ ശേഷിയുള്ളതാണ് തുടങ്ങി കാര്യങ്ങളാണ് ബാലിസ്റ്റിക്ക് വിദഗ്ദ്ധർ പരിശോധിച്ചത്. 

അഞ്ച് തരം തോക്കുകൾ പരിശീലനത്തിനായി ഉപയോഗിച്ചുവെന്നാണ് ഇപ്പോഴത്തെ നിഗമനം. നാവിക സേന പരിശീലനം നടന്ന സമയം, ഉപയോഗിച്ച തോക്കുകൾ എന്നിവയുടെ ലിസ്റ്റ് പൊലീസ് ചോദിച്ചിട്ടുണ്ട്. ഈ  തോക്കുകൾ ഹാജരാക്കാനാണ് പൊലീസ് നിർദ്ദേശം. ഇവ തിരുവനന്തപുരത്തെ ഫോറൻസിക്ക് ലാബിൽ എത്തിച്ച് ടെസ്റ്റ് ഫയറിംഗ് നടത്തി പരിശോധിക്കും. മത്സ്യത്തൊഴിലാളി സെബാസ്റ്റ്യന്‍റെ ശരീരത്തിൽ കൊണ്ടത് സൈന്യം ഉപയോഗിക്കുന്ന ബുള്ളറ്റല്ലെന്നാണ് നേവിയുടെ വിശദീകരണം.

കോഴിക്കോട്ട് രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു 

 

കോഴിക്കോട് : സംസ്ഥാനത്ത് തെരുവ് നായ ശല്യം അതിരൂക്ഷം. ഏറ്റവും ഒടുവിൽ, കോഴിക്കോട് നഗര പ്രദേശമായ അരക്കിണറിൽ രണ്ട് കുട്ടികളടക്കം മൂന്നുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഷാജുദ്ദീന്‍, ആറാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ വൈഗ, ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ നൂറാസ് എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഉച്ചതിരിഞ്ഞ് 3 30 തോടെയാണ് സ്കൂളിന് സംഭവം. ഗോവിന്ദപുരം സ്കൂളിന് സമീപത്തെ ഇടവഴിയിലൂടെ പോകുകയായിരുന്നവരെയാണ് നായ കടിച്ചത്. നാട്ടുകാരാണ് ഇവരെ നായയിൽ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിച്ചത്. കുട്ടികളുടെ കാലിന്റെ പിൻഭാഗത്തും മുഖത്തും കൈകളിലും മാരകമായ രീതിയിൽ മുറിവേറ്റിട്ടുണ്ട്. നായ ഓടിപ്പോയി. ഒറ്റപ്പെട്ട പ്രശ്നമല്ലെന്നും പ്രദേശത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

അതേ സമയം, കോഴിക്കോട് വിലങ്ങാട്, തെരുവുനായ ആക്രമണത്തിൽ ആറാം ക്ലാസുകാരന് പരിക്കേറ്റു. വിലങ്ങാട് മലയങ്ങാട് സ്വദേശി ജയന്‍റെ മകൻ ജയസൂര്യനാണ് നായയുടെ കടിയേറ്റത്. സഹോദരനോടൊപ്പം കടയിൽ പോയി മടങ്ങിവരുന്ന വഴിയായിരുന്നു തെരുവുനായ ആക്രമിച്ചത്. തുടയിൽ കടിയേറ്റ കുട്ടിയെ നാദാപുരം ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി വീട്ടിലേക്ക് അയച്ചു. 

click me!