Latest Videos

ഗുണ്ടാ-മാഫിയ ബന്ധം:പൊലിസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നേതാവിനെതിരെ നടപടി,എ ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി

By Web TeamFirst Published Jan 31, 2023, 10:51 AM IST
Highlights

നഗരൂർ സ്റ്റേഷനിലെ വൈ അപ്പുവിനെതിരെയാണ് നടപടി.നഗരൂർ സ്റ്റേഷനിലെ ഡ്രൈവർ സതീശ്, പാറശാല സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസർ ദീപു എന്നിവരെയും ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി 

തിരുവനന്തപുരം: ഗുണ്ടാ-മാഫിയ ബന്ധമുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടരുന്നു.പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നേതാവിനെതിരെയും നടപടി നഗരൂർ സ്റ്റേഷനിലെ വൈ. അപ്പുവിനെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. നഗരൂർ സ്റ്റേഷനിലെ ഡ്രൈവർ സതീശ്, പാറശാല സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസർ ദീപു എന്നിവരെയും ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി. എആര്‍ ക്യാമ്പിലേക്കാണ് റൂറൽ എസ് പി ഇവരെ സ്ഥലം മാറ്റിയത്.

ഗുണ്ടാ മാഫിയ ബന്ധത്തെത്തുടര്‍ന്ന് കൂട്ടത്തോടെ പൊലീസുകാരെ സ്ഥലംമാറ്റിയ തിരുവനന്തപുരം മംഗലപുരം പൊലീസിൽ രജിസ്റ്റര്‍ ചെയ്ത ആരോപണം ഉയര്‍ന്ന പ്രധാനപ്പെട്ട കേസുകളുടെ ഫയലുകൾ റൂറൽ എസ്.പി. ഡി.ശിൽപ്പ വിളിച്ചുവരുത്തി പരിശോധന തുടങ്ങി. ഹൈവേയിലുണ്ടായ പിടിച്ചുപറി കേസുകളും സാന്പത്തിക, തൊഴിൽ തട്ടിപ്പ് തര്‍ക്ക കേസുകളാണ് വീണ്ടും പരിശോധിക്കുന്നത്. സാന്പത്തിക തട്ടിപ്പു കേസുകളും തൊഴിൽ തട്ടിപ്പുകേസുകളും സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന സജീഷും മറ്റ് ചില പൊലീസുകാരും ഇടനിലക്കാരായി കേസെടുക്കാതെ സാന്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം.പരിശോധനയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതൽ വകുപ്പുതല നടപടി ഉണ്ടായേക്കും. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലും വരും ദിവസങ്ങളിലും ആരോപണം ഉയരുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും. ഇതിനുള്ള പരിശോധന ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം പരിശോധിക്കും. വിജിലൻസും പരാതികൾ പരിശോധിക്കുന്നുണ്ട്

കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ. നെടുമങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ  പിടിച്ചുപറി ,മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കൽ, കൂലിത്തല്ല്, സ്ത്രീകളെ ശല്യപ്പെടുതൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് മുട്ടൽമൂട് സ്വദേശിയായ അനീഷ്. നേരത്തെയും അനീഷിനെ കാപ്പ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു.. ജയിലിൽ നിന്ന് ഇറങ്ങിയതിനു ശേഷം വീണ്ടും ഏഴു കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് വീണ്ടും അറസ്റ്റ് ചെയ്തത്

 

click me!