വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പൊലീസ്

Published : Oct 08, 2022, 07:22 AM IST
വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം:  പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പൊലീസ്

Synopsis

മരിച്ച അശ്വതിയുടെ നിര്‍ദേശപ്രകാരമാണ് വീടിനുള്ളിൽ വച്ച് താനും മകനും ചേര്‍ന്ന് പ്രസവമെടുത്തതെന്നാണ് ഭര്‍ത്താവ് അനി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. 

കൊല്ലം: ചടയമംഗലത്ത് പ്രസവം വീട്ടിൽ നടത്തിയതിനെത്തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രം തുടര്‍നടപടിയെടുക്കാൻ പൊലീസ്. മരിച്ച അശ്വതിയുടെ നിര്‍ദേശപ്രകാരമാണ് വീടിനുള്ളിൽ വച്ച് താനും മകനും ചേര്‍ന്ന് പ്രസവമെടുത്തതെന്നാണ് ഭര്‍ത്താവ് അനി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. 

ആശുപത്രിയിൽ പോകുന്നതിനോട് യുവതി എതിര്‍പ്പ് കാണിച്ചിരുന്നുവെന്നും ഇയാൾ മൊഴി നൽകി. നേരത്തേയും അശ്വതി വീട്ടിനുള്ളിൽ പ്രസവിച്ചിരുന്നുവെന്ന വിവരവും പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികൾക്ക് ശേഷം ഇന്നലെ രാത്രിയിൽ അശ്വതിയുടേയും കുഞ്ഞിന്റേയും മൃതദേഹം സംസ്കരിച്ചു. 

PREV
Read more Articles on
click me!

Recommended Stories

സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം: സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള അ‍ജ്ഞതയിൽ നിന്നാകാം മുഖ്യമന്ത്രിയുടെ വിമർശനമെന്ന് ലോക്ഭവൻ
'സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം, പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമം, മാരീചന്മാരെ തിരിച്ചറിയണം'; കേരള എംപിമാർക്കെതിരെ ധനമന്ത്രി