കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണം: ഒടുവിൽ അന്വേഷണത്തിന് പൊലീസ്

Published : Sep 27, 2026, 09:40 AM ISTUpdated : Sep 27, 2026, 12:33 PM IST
K C Venugopal Cyber Attack

Synopsis

കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ അന്വേഷണം തുടങ്ങി പൊലീസ്. പരാതി നൽകി രണ്ടുമാസത്തിനുശേഷമാണ് അന്വേഷണം ആരംഭിച്ചത്. കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ആലപ്പുഴ: എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ പറ്റി അന്വേഷണം വേണമെന്ന കോൺഗ്രസ് നേതാവിൻറെ പരാതിയിൽ രണ്ടു മാസത്തിനു ശേഷം നടപടിയെടുത്ത് പൊലീസ്. ഡിജിപിക്ക് നൽകിയ പരാതിയിൽ ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെയാണ് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ജോൺസൺ എബ്രഹാം ആഭ്യന്തര മന്ത്രി, നേരിട്ട് പരാതി നൽകിയത്. കേസ് അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതി പാർട്ടിയിൽ ഉണ്ടാക്കാനിടയുളള പ്രശ്നങ്ങൾ തിരിച്ചറിഞ്ഞാണ് രമേശ് ചെന്നിത്തല സൈബർ സെൽ ഐജിയെ അന്വേഷണമേൽപ്പിച്ചത്.

മുഖ്യമന്ത്രി ചർച്ചകൾ തുടങ്ങിയ ഘട്ടം മുതൽ കെസി വേണുഗോപാലിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനു പിന്നിൽ ആസൂത്രിത സ്വാഭാവമുണ്ടെന്നും പാർട്ടിയിലെ തന്നെ ഒരു വിഭാഗമാണ് ഇതിനു പിന്നിലെന്നുമുളള ആക്ഷേപം കോൺഗ്രസിൽ ഉണ്ടായിരുന്നു. ഇതിൻറെ ചുവടുപിടിച്ചാണ് ജൂലൈ 20ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോൺസൺ എബ്രഹാം കെസിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ പറ്റി അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. എന്നാൽ പൊലീസ് അനങ്ങിയില്ല.

ഇതോടെ ജോൺസൺ വീണ്ടും പൊലീസിനെ സമീപിച്ചു. പൊലീസിന് തെളിവു കിട്ടിയിട്ടില്ലെന്നും എന്തെങ്കിലും തെളിവുണ്ടെങ്കിൽ പരാതിക്കാരൻ നൽകണമെന്നുമായിരുന്നു സൈബർ സെല്ലിലെ എസ്പി റാങ്കിലുളള ഉദ്യോഗസ്ഥൻറെ മറുപടി. ഇതിനു പിന്നാലെ കെസിക്കെതിരെ നിരന്തരം സൈബർ ആക്രമണം നടത്തുന്ന അഞ്ച് അക്കൗണ്ടുകളുടെ വിവരങ്ങൾ ജോൺസൺ പൊലീസിന് കൈമാറി. എന്നിട്ടും ഒരു നടപടിയും പൊലീസിൽ നിന്ന് ഉണ്ടായില്ല. ഇതോടെയാണ് പരാതി അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നെന്ന ഗുരുതരമായ ആരോപണത്തോടെ ജോൺസൺ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരിട്ട് പരാതി നൽകിയത്.

കോൺഗ്രസ് സംഘടനാ ശ്രേണിയിലെ രണ്ടാമനായ വേണുഗോപാലിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ കുറിച്ചുളള പരാതി അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നെന്ന ആരോപണം പാർട്ടിയിൽ ഉണ്ടാക്കാവുന്ന വിവാദങ്ങൾ തിരിച്ചറിഞ്ഞാണ് ആഭ്യന്തരമന്ത്രി വേഗത്തിൽ ഇടപെട്ടത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാത്രി പൊലീസ് ജോൺസൻറെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇനിയും എഫ്ഐആർ ഇട്ടിട്ടില്ല. പരാതിയുമായി ബന്ധപ്പെട്ട പൊലീസിൻറെ മുന്നോട്ടുളള ഓരോ നീക്കങ്ങളും സംസ്ഥാന കോൺഗ്രസിലെ അധികാര വടംവലിയിൽ നിർണായകമാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്റ്റാർ പദവി കിട്ടാത്ത ഹോട്ടലുകൾക്ക് ഇനി ബാർ ലെെസൻസ് നൽകില്ല; ഹൈക്കോടതിയെ അറിയിക്കാന്‍ സർക്കാർ
ഐസിയുവിൽ ചികിത്സയുമായി സഹകരിക്കാതെ വളർമതി; കടുത്ത പ്രതിരോധത്തിൽ സർക്കാർ, സമരപ്പന്തൽ പൊളിച്ചതിൽ അലയടിച്ച് പ്രതിഷേധം