നടുറോഡിലിറങ്ങി വിദ്യാര്‍ഥികളുടെ ഓണാഘോഷം, പൊലീസ് ലാത്തി വീശി; 50 പേര്‍ക്കെതിരെ കേസ്- വീഡിയോ

Published : Sep 06, 2022, 05:28 PM IST
നടുറോഡിലിറങ്ങി വിദ്യാര്‍ഥികളുടെ ഓണാഘോഷം, പൊലീസ് ലാത്തി വീശി; 50 പേര്‍ക്കെതിരെ കേസ്- വീഡിയോ

Synopsis

വിദ്യാര്‍ഥികളുടെ ആഘോഷം അതിരുകടന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനങ്ങള്‍ അധിക സമയം റോഡി ല്‍കുടുങ്ങിയതതോടെ പൊലീസ് ഇടപെട്ടു.

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക്‌ ചെയ്ത് വിദ്യാർത്ഥികളുടെ ഓണാഘോഷം.  പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികളാണ് റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം നടത്തിയത്. വിദ്യാര്‍ഥികളുടെ ആഘോഷം അതിരുകടന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനങ്ങള്‍ അധിക സമയം റോഡി ല്‍കുടുങ്ങിയതതോടെ പൊലീസ് ഇടപെട്ടു. ലാത്തിവീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്. സംഭവത്തില്‍ അമ്പതോളം വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ഓപ്പൺ ജീപ്പും രൂപ മാറ്റം വരുത്തിയ 30 ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു.  കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തായത്. 

PREV
Read more Articles on
click me!

Recommended Stories

'ഈ നിലപാടാണ് പിണറായിസം, ഞാനൊരു പിണറായി ഫാൻ തന്നെയാണ്'; കാരണങ്ങൾ നിരത്തി സി ഷുക്കൂർ, അടുർ പ്രകാശിന് വിമർശനം
ശബരിമല പാതയിൽ വീണ്ടും അപകടം; ബസുകൾ കൂട്ടിയിടിച്ചു; 51 പേർക്ക് പരിക്ക്; 13 പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി